Join Whatsapp Group. Join now!

Rally | ഫലസ്തീന് ഐക്യദാർഢ്യവുമായി കാസർകോട് സംയുക്ത മുസ്ലിം ജമാഅത് കമിറ്റിയുടെ റാലി നവംബർ 17ന്

പുലിക്കുന്നിൽ നിന്ന് ആരംഭിക്കും Muslim Jamaath, Rally, Palestine,

കാസർകോട്: (MyKasargodVartha) ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഇസ്രാഈൽ ആക്രമണത്തിൽ പ്രതിഷേധിച്ചും കാസർകോട് സംയുക്ത മുസ്ലിം ജമാഅത് കമിറ്റി നവംബർ 17ന് റാലി നടത്തും. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2.30 ന് പുലിക്കുന്നിൽ നിന്ന് പുറപ്പെടുന്ന റാലി തളങ്കര മാലിക് ദീനാർ നഗറിൽ സമാപിക്കും. ഫലസ്തീൻ പ്രശ്നത്തെ മാനുഷിക പ്രശ്നമായി കണ്ട് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ബഹുജനങ്ങൾ റാലിയിൽ അണിനിരക്കണമെന്ന് പ്രസിഡന്റ്‌ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത ജമാഅത് സ്റ്റിയറിങ് കമിറ്റി യോഗം ആഹ്വാനം ചെയ്തു.

 

News,Top-Headlines,News-Malayalam-News,kasaragod,Kasaragod-News, Muslim Jamaath, Rally, Palestine,  Muslim Jamaath Committee Rally in solidarity with Palestine on November 17

ജെനറൽ സെക്രടറി ഇൻ ചാർജ് കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എൻ എ അബൂബകർ ഹാജി, എ അബ്ദുർ റഹ്‌മാൻ, കരീം കോളിയാട്, മൊയ്‌ദീൻ കൊല്ലമ്പാടി, മജീദ് പട് ല, സിദ്ദീഖ് നദ് വി ചേരൂർ, മാഹിൻ കേളോട്ട്, പി കെ അശ്റഫ്‌ ബദിയടുക്ക, എൻ എ അബ്ദുൽ ഖാദർ, പി എം മുനീർ ഹാജി, എ ബി ശാഫി, കെ എം അബ്ദുർ റഹ്‌മാൻ, ടി കെ മഹമൂദ് ഹാജി എന്നിവർ സംബന്ധിച്ചു.

Keywords: News,Top-Headlines,News-Malayalam-News,kasaragod,Kasaragod-News, Muslim Jamaath, Rally, Palestine,  Muslim Jamaath Committee Rally in solidarity with Palestine on November 17


Post a Comment