Join Whatsapp Group. Join now!

Parking | യാത്രക്കാർ ശ്രദ്ധിക്കുക: ക്ലോക് ടവര്‍ മുതല്‍ തെരുവത്ത് വരെ റോഡരികിൽ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നത് ഒക്ടോബർ 7 മുതൽ താത്കാലികമായി നിരോധിച്ചു; തട്ടുകടക്കാരോടക്കം ഒഴിഞ്ഞു പോകാൻ നിർദേശം

ടപടി സൗന്ദര്യവത്കരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാല്‍ Parking, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) കാസര്‍കോട് - കാഞ്ഞങ്ങാട് ഓള്‍ഡ് എസ്.എച്ച് റോഡില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി റെയില്‍വേ സ്റ്റേഷന്‍ പരിസരം സൗന്ദര്യവത്ക്കരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ക്ലോക്ക് ടവര്‍ മുതല്‍ തെരുവത്ത് വരെയുള്ള സ്ഥലത്ത് റോഡ് അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒക്ടോബര്‍ ഏഴ് മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി നിരോധിച്ചു.
 
Parking of vehicles temporarily banned


പ്രവര്‍ത്തി സുഖകരമായി പൂര്‍ത്തീകരിക്കുന്നതിനായി കയ്യേറി നിര്‍മ്മിച്ച നിര്‍മ്മിതികളും, തട്ടുകടക്കാരും, മറ്റ് വ്യാപാരികളും സ്വയം ഒഴിഞ്ഞുമാറണമെന്നും പ്രവര്‍ത്തി മൂലം സാങ്കേതിക തടസ്സം നേരിടുന്ന പൊതുജനങ്ങളും ഇതുമായി സഹകരിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 


Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Parking, Malayalam News, Parking of vehicles temporarily banned.

Post a Comment