Join Whatsapp Group. Join now!

Ophthalmic Society | കാസര്‍കോട് ജില്ലാ ഒഫ്താല്‍മിക് സൊസൈറ്റിയുടെ ജെനറല്‍ ബോഡി യോഗം ചേര്‍ന്നു; സംസ്ഥാന പ്രസിഡന്റിന് ഉജ്വല സ്വീകരണം

സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് ജെ സായികുമാര്‍ മുഖ്യാതിഥിയായിരുന്നു Ophthalmic, Doctor, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (MyKasargodVartha) ജില്ലാ ഒഫ്താല്‍മിക് സൊസൈറ്റിയുടെ ജെനറല്‍ ബോഡി യോഗം ചേര്‍ന്നു. ഹോടെല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ കേരളാ സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് (KSOS) സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് ജെ സായികുമാര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് ഡോ. എ വി ഭരതന്‍ അധ്യക്ഷത വഹിച്ചു.
                
Kasaragod District Ophthalmic Society

സംസ്ഥാന പ്രസിഡണ്ട് ഡോ. എസ് ജെ സായികുമാറിനെ ഐ എം എ കാസര്‍കോട് ബ്രാഞ്ച് മുന്‍ പ്രസിഡന്റ് ഡോ. ഗണേഷ് മയ്യ ഉപഹാരം നല്‍കി സ്വീകരിച്ചു. ഡോ. സുരേഷ് ബാബു മുഖ്യാതിഥിയെ പരിചയപ്പെടുത്തി. തിമിര ശസ്ത്രക്രിയയിലെ നൂതന രീതികളെ കുറിച്ച് ഡോ. സായികുമാര്‍ പ്രഭാഷണം നടത്തി. ഡോ. അനന്ത കമ്മത്ത്, ഡോ. ത്രേസ്യാമ്മ ജോസ്, ഡോ. റഹീം എന്നിവര്‍ സംസാരിച്ചു. സെക്രടറി ഡോ. രാകേഷ് നന്ദി പറഞ്ഞു.
             
Kasaragod District Ophthalmic Society

Keywords: Ophthalmic, Doctor, Malayalam News, Kerala News, Kasaragod News, Kasaragod District Ophthalmic Society, General Body of Kasaragod District Ophthalmic Society held.
< !- START disable copy paste -->

Post a Comment