Join Whatsapp Group. Join now!

Patient Safety | ജെനറല്‍ ആശുപത്രിയില്‍ ലോക രോഗീ സുരക്ഷ ദിനാചരണം സംഘടിപ്പിച്ചു

ഡോ. ജമാല്‍ അഹ്‌മദിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു World Patient Safety Day, General Hospital, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ ലോക രോഗീ സുരക്ഷ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആശുപത്രി അങ്കണത്തില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും സൂപ്രണ്ട് ഡോ. ജമാല്‍ അഹ്‌മദിന്റെ നേതൃത്വത്തില്‍ രോഗി സുരക്ഷ ദിന പ്രതിജ്ഞ പുതുക്കി. ആശുപത്രിയിലെത്തുന്ന രോഗികളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതില്‍ ജീവനക്കാര്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്നും, രോഗികളോടുള്ള ജീവനക്കാരുടെ സമീപനം കൂടുതല്‍ രോഗി സുരക്ഷ കേന്ദ്രീകരിച്ചാകണമെന്നും ഡോ. ജമാല്‍ അഹ്‌മദ് പറഞ്ഞു.
        
World Patient Safety Day, General Hospital, Kerala News, Kasaragod News, World Patient Safety Day organized at General Hospital.

നിപ രോഗത്തിന്റെ വെളിച്ചത്തില്‍ രോഗി സുരക്ഷക്ക് വളരെ പ്രാധാന്യമുണ്ട്. ആശുപത്രികളില്‍ രോഗങ്ങള്‍ പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യമായ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ്, ഇന്‍ഫക്ഷന്‍ കണ്‍ട്രോല്‍ നഴ്‌സിംഗ് ഓഫീസര്‍ സിന്ധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords: World Patient Safety Day, General Hospital, Kerala News, Kasaragod News, World Patient Safety Day organized at General Hospital.

Post a Comment