Join Whatsapp Group. Join now!

Dead | താളിപ്പടുപ്പിലെ കെ വസന്തകുമാര്‍ നിര്യാതനായി; ബിജെപി ജില്ലാ കമിറ്റി ഓഫീസില്‍ ദീര്‍ഘകാലം ഓഫീസ് സെക്രടറിയായിരുന്നു

അടിയന്തരാവസ്ഥ കാലത്ത് തന്നെ ജനസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു K Vasanthakumar, BJP, Politics, Office Secretary, Kerala News

കാസര്‍കോട്: (MyKasargodVartha) താളിപ്പടുപ്പിലെ കെ വസന്തകുമാര്‍(76) നിര്യാതനായി. ബിജെപി ജില്ലാ കമിറ്റി ഓഫീസില്‍ ദീര്‍ഘകാലം ഓഫീസ് സെക്രടറിയായിരുന്നു. കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ ആയിരുന്ന പരേതരായ കെ നാരായണയുടേയും കല്യാണി ഭായിയുടേയും മകനാണ്.


K Vasanthakumar of Talippadu passed away, Kasaragod, News, K Vasanthakumar, BJP, Politics, Office Secretary, Worker, Janasangham, Kerala News

അടിയന്തരാവസ്ഥ കാലത്ത് തന്നെ ജനസംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ബി ജെ പി കാസര്‍കോട് മണ്ഡലം സെക്രടറിയായിരുന്നു. ബി ജെ പി യുടെ ആദ്യ കാല നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ദീര്‍ഘകാലം ബിജെപിയുടെ ജില്ലാ കമിറ്റി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കറന്തക്കാടായിരുന്നു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റുകയായിരുന്നു. അതുവരെയും ഓഫീസ് സെക്രടറിയായി പ്രവര്‍ത്തിച്ചു.

ഭാര്യ: രത്‌ന. സഹോദരങ്ങള്‍: കെ അനന്ത രാജ്(കാസര്‍കോട് ടൗണ്‍ കോ ഓപറേറ്റീവ് ബാങ്ക് റിട. അസി.ജന.മാനേജര്‍), കെ ഗണേഷ് രാജ് (റിട. ഐ എസ് ആര്‍ ഒ ഡയറക്ടര്‍ ബംഗ്ലൂരു), ഭാരതി, ശകുന്തള.

Keywords: K Vasanthakumar of Talippadu passed away, Kasaragod, News, K Vasanthakumar, BJP, Politics, Office Secretary, Worker, Janasangham, Kerala News. 

Post a Comment