Join Whatsapp Group. Join now!

Programme | 'വെള്ളരിക്കുണ്ട് ഹസൈനാർ അനുകരണീയ വ്യക്തിത്വം'; വലിയമൂല ഖിളർ ജുമാമസ്ജിദ് കമിറ്റി അനുസ്മരണവും പ്രാർഥനാ സദസും സംഘടിപ്പിച്ചു

ഹസൻ സഅദി വലിയമൂല ഉദ്ഘാടനം ചെയ്തു, Alampady, Valiyamoola, Khilar Juma Masjid, കാസറഗോഡ് വാർത്തകൾ
ആലംപാടി: (my.kasargodvartha.com) വലിയമൂല ഖിളർ ജുമാ മസ്ജിദ് കമിറ്റി വൈസ് പ്രസിഡന്റായിരുന്നു ബി കെ ഹസൈനാർ വെള്ളരിക്കുണ്ട് സാധരണക്കാരനായി ജിവിച്ച് സമൂഹത്തിന് വേണ്ടി ജീവിതം സമർപിച്ച അനുകരണീയ വ്യക്തിത്വമായിരുന്നെന്ന് വലിയമൂല ഖിളർ ജുമാമസ്ജിദ് ജമാഅത് കമിറ്റി അനുസ്മരിച്ചു. പള്ളി പുനർനിർമാണത്തിലും മദ്രസ നിർമാണകാലത്തും മറ്റു ജമാഅതിന്റെ വികസനത്തിനായും അക്ഷീണം പ്രയത്നിച്ച, പാവപ്പെട്ടവരുടെ വിഷയങ്ങൾ പരിഹരിക്കുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്ത മാതൃക പൊതുപ്രവർത്തകനാണ് അദ്ദേഹമെന്നും യോഗം അഭിപ്രായപ്പെട്ടു.

Alampady, Valiyamoola, Khilar Juma Masjid, Programme, Jamaath, Committe, Khilar Juma Masjid Committee Organized Remembrance and Prayer Meeting.

ജമാഅത് കമിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയും പ്രാർഥനാ സദസും ഹസൻ സഅദി വലിയമൂല ഉദ്ഘാടനം ചെയ്തു. ജമാഅത് ട്രഷറർ ബി എ അഹ്‌മദ് സഅദി അധ്യക്ഷത വഹിച്ചു. ഖാദർ അറഫ അനുസ്മരണ പ്രസംഗം നടത്തി. എകെ അബൂബകർ കരുമാനം, മഹ്‌മൂദ്‌ തൈവളപ്പ്, ബിഎ ശാഫി സംസാരിച്ചു. പ്രാർഥനയ്ക്ക് ഖിളർ ജുമാമസ്ജിദ് ഖത്വീബ് ശാകിർ സഅദി നേതൃത്വം നൽകി. മുസ്തഫ തൈവളപ്പ്, ഇബ്രാഹിം മുസ്ലിയാർ, ഖാദർ കണ്ടെത്തിൽ, ബിഎ മൊയ്തു, കബീർ അറഫ, യൂസുഫ്, സിദ്ദീഖ്, അസ്‌ലം കൊറക്കോട്, റശീദ് പ്ലാസ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Alampady, Valiyamoola, Khilar Juma Masjid, Programme, Jamaath, Committe, Khilar Juma Masjid Committee Organized Remembrance and Prayer Meeting.

Post a Comment