Join Whatsapp Group. Join now!

Obituary | മുസ്ലിം ലീഗ് നേതാവ് കോളിയടുക്കം തൈവളപ്പിലെ അബ്ദുൽ ഖാദർ നിര്യാതനായി

മത-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്നു, Obituary, Death, കാസറഗോഡ് വാർത്തകൾ, Koliyadukkam
കോളിയടുക്കം: (my.kasargodvartha.com) മുസ്ലിം ലീഗ് നേതാവും മത-സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്ന തൈവളപ്പിലെ അബ്ദുൽ ഖാദർ (72) നിര്യാതനായി. ദീർഘകാല പിഡബ്ള്യുഡി കോൺട്രാക്‌ടറായിരുന്നു. 

Obituary, Death, Koliyadukkam, Vayalamkuzhi, Muslim League, Kasaragod, Contractor, Abdul Khader of Koliyadukkam passed away.

വയലാംകുഴി രിഫാഇയ്യ മസ്ജിദ് പ്രസിഡന്റ്, ജെനറൽ സെക്രടറി, മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് അഞ്ചാം വാർഡ് പ്രസിഡന്റ്, ഉദുമ മണ്ഡലം പ്രവർത്തക സമിതി അംഗം, ജില്ലാ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്.

വയലാംകുഴിയിലെ അക്കര അബ്ദുല്ല - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സാറ. മക്കൾ: ടി എ മുഹമ്മദ് റിയാസ്, അബ്ദുൽ റിശാദ്. സഹോദരങ്ങൾ: ടി എ അഹ്‌മദ്‌, അബ്ദുർ റഹ്‌മാൻ, പരേതരായ മുഹമ്മദ് കുഞ്ഞി, ഉമ്മു ഹലീമ, ഫാത്വിമ. ചേരൂർ കോട്ട മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Obituary, Death, Koliyadukkam, Vayalamkuzhi, Muslim League, Kasaragod, Contractor, Abdul Khader of Koliyadukkam passed away.


Post a Comment