Join Whatsapp Group. Join now!

Mahin Haji | 'ചെർക്കളം അബ്ദുല്ല മഞ്ചേശ്വരത്തിന്റെ ഹൃദയം കവർന്ന നേതാവ്'; അഞ്ച് വർഷം കഴിഞ്ഞിട്ടും ആ വിടവ് നികത്താൻ സാധിച്ചിട്ടില്ലെന്ന് കല്ലട്ര മാഹിൻ ഹാജി

'സംഘടന പാടവം കൊണ്ട് പൊതുപ്രവർത്തകർക്ക് മാതൃക' Cherkalam Abdulla, Kallatra Mahin Haji, Muslim League, Malayalam News
കുമ്പള: (my.kasargodvartha.com) മഞ്ചേശ്വരം നിയോജക മണ്ഡലം കേരളത്തിന്റെ ഭൂപടത്തിൽ തന്നെയാണന്ന് കർമ പഥത്തിൽ കാണിച്ച് തന്ന ജനകീയനായ നേതാവായിരുന്നു മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമിറ്റി ആരിക്കാടി കെ പി റിസോർടിൽ സംഘടിപ്പിച്ച ചെർക്കളം അബ്ദുല്ല അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

News, Kasaragod, Kerala, Cherkalam Abdulla, Kallatra Mahin Haji, Muslim League, Cherkalam Abdulla memorial programme conducted.

19 വർഷക്കാലം എംഎൽഎയും ചുരുങ്ങിയ കാലം മന്ത്രിയുമായിരുന്ന ചെർക്കളം അതാത് കാലഘട്ടത്തിന് അനുസൃതമായ വികസന പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവായിരുന്നു. ജില്ലയിലെ തലയെടുപ്പുള്ള രാഷ്ട്രീയ നേതാവായ അദ്ദേഹം ആരുടെ മുന്നിലും തല കുനിക്കാതെ പറയേണ്ട കാര്യങ്ങൾ വെട്ടി തുറന്ന് പറയുകയും നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്ത അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. സമയനിഷ്ഠ കൊണ്ടും സംഘടന പാടവം കൊണ്ട് പൊതുപ്രവർത്തകർക്ക് മാതൃകയാകാൻ കഴിഞ്ഞ നേതാവാണ് ചെർക്കളമെന്നും വിട പറഞ്ഞ് അഞ്ച് വർഷം കഴിഞ്ഞിട്ടും ആ വിടവ് നികത്താൻ സാധിച്ചിട്ടില്ലെന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു.

പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജെനറൽ സെകടറി എകെ ആരിഫ് സ്വാഗതം പറഞ്ഞു. എകെഎം അശ്റഫ് എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ജെനറൽ സെകടറി എ അബ്ദുർ റഹ്‌മാൻ, വൈസ് പ്രസിഡണ്ട് എംബി യൂസുഫ് ഹാജി ബന്തിയോട്, സെക്രടറി എം അബ്ബാസ്, അൻവർ അലി ഹുദവി, സയ്യിദ് സൈഫുല്ല തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, അബ്ദുല്ല മാദേരി, പി എം സലീം, അന്തുഞ്ഞി ഹാജി ചിപ്പാർ, ടിഎം മൂസ കുഞ്ഞി ഹാജി ത്വാഖ, അബ്ദുല്ല മാളിക, ടി എം ശുഐബ് മൊഗ്രാൽ, എം പി ഖാലിദ്, സിദ്ദീഖ് ഒളമുഗർ, ഖാലിദ് ദുർഗിപള്ള, അശ്റഫ് കർള , ഹമീദ് കുഞ്ഞാലി, എം അബ്ദുല്ല മുഗു, പി ബി അബൂബകർ, നാസർ ചെർക്കളം, ഇർശാദ് മൊഗ്രാൽ, സവാദ് അംഗഡിമുഗർ, നമീസ് കുദുക്കോട്ടി , മുംതാസ് സമീറ, സാഹിന സലീം, സമീന ടീചർ, പി ബി ഹനീഫ്, ബി എൻ മുഹമ്മദലി, യുസുഫ് ഉളുവാർ, ശാഹുൽ ഹമീദ് ബന്തിയോട്, അബ്ദുല്ല കജെ, അസീസ് കളായ്, എകെ ശരീഫ് പെർള, അശ്റഫ് അമേക്കള, മുഹമ്മദ് പാവൂർ, ബി എ മജീദ് പാത്തൂർ, അബ്ദുല്ല കണ്ടത്തിൽ, ഇ കെ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി എരിയാൽ, സെഡ് എ മൊഗ്രാൽ, ഉമ്മർ അപോളൊ, അബ്ദുർ റഹ്‌മാൻ ബന്തിയോട്, ഖലീൽ മരിക്കെ, ഇബ്രാഹിം മുണ്ട്യത്തട്ക്ക, ബി എ റഹ്മാൻ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Cherkalam Abdulla, Kallatra Mahin Haji, Muslim League, Cherkalam Abdulla memorial programme conducted.

< !- START disable copy paste -->

Post a Comment