Join Whatsapp Group. Join now!

Committee | തൊഴില്‍ തീരം പദ്ധതി: സംഘാടക സമിതി രൂപവത്കരിച്ചു

ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Kanhangad News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (my.kasargodvartha.com) കേരള നോളജ് ഇകോണമി മിഷന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ആരംഭിക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ സംഘാടക സമിതി രൂപവത്കരിച്ചു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠന്‍ അധ്യക്ഷനായി. മീന്‍ തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴില്‍ അന്വേഷകര്‍ക്കായി കേരള നോളജ് ഇകോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം.
      
Kanhangad News, Malayalam News, Kerala News, Kasaragod News, Thozhil Theeram Project: Organizing Committee formed.

സംസ്ഥാനത്തെ തീരദേശ നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐ ടി ഐ, ഡിപ്ലോമ, പ്ലസ് ടു വോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശികതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍, കമ്യൂണിറ്റി വോളന്റീയര്‍മാരെ തിരഞ്ഞെടുക്കല്‍, പ്രാദേശിക സംഗമങ്ങള്‍, തൊഴില്‍ ക്ലബ് രൂപീകരണം എന്നിവ നടത്തും.

നൈപുണ്യ പരിശീലനം, കരിയര്‍ കൗണ്‍സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇന്‍ഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ്, റോബോടിക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പെടുന്നതാണ് മിഷന്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍. എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായും നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ ജനറല്‍ കണ്‍വീനറായുമുള്ള കമിറ്റിയാണ് രൂപവത്കരിച്ചത്.

കേരള നോളജ് മിഷന്‍ ജില്ലാ പോഗ്രാം മാനജര്‍, ഫിഷറീസ് വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍, ബ്ലോക് പഞ്ചായത്, മുനിസിപല്‍ കൗണ്‍സിലര്‍മാര്‍, ഗ്രാമ പഞ്ചായത് മെമ്പര്‍മാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കമ്യൂണിറ്റി അംബാസിഡര്‍മാര്‍ എന്നിവര്‍ കണ്‍വീനറായിരിക്കും. യോഗത്തില്‍ അജാനൂര്‍ പഞ്ചായത് പ്രസിഡണ്ട് ടി ശോഭ, കെ കെ ഇ എം റീജ്യണല്‍ മാനജര്‍ ഡയാന തങ്കച്ചന്‍, ജില്ലാ പ്രോഗ്രാം മാനജര്‍ എ ജി ഫൈസല്‍, കമ്യൂണിറ്റി അംബാസിഡര്‍ എം ശാരിക എന്നിവര്‍ പങ്കെടുത്തു.

Keywords: Kanhangad News, Malayalam News, Kerala News, Kasaragod News, Thozhil Theeram Project: Organizing Committee formed.
< !- START disable copy paste -->

Post a Comment