പേരാവൂര്‍: (my.kasargodvartha.com) തൊണ്ടിയിലെ കുടക്കച്ചിറ മേരി ജോര്‍ജ് (87) നിര്യാതയായി. ഭര്‍ത്താവ് പരേതനായ അഡ്വ. ജോര്‍ജ് ജോസഫ്. വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് മകനാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടക്കും.
മറ്റുമക്കള്‍: ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, അനി മരിയ ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, വിന്‍സ്റ്റന്‍ ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സില്‍വിയ ജോര്‍ജ്. മരുമക്കള്‍: ജീന്‍, ലൗലി, ലിസി, റീന, ജോസ്, ഷേര്‍ളി, ഡാലിയ, അഞ്ജു ബോബി ജോര്‍ജ്, ബെന്നി, പരേതയായ ബീന.
Keywords: Obituary-News, Obituary, Malayalam-News, News, Kannur, Mary George, Peravoor, Died, Mary George of Peravoor passed away.