Join Whatsapp Group. Join now!

Epilepsy | കാസര്‍കോട് അരമന ആശുപത്രിയില്‍ സൗജന്യ അപസ്മാര നിര്‍ണയ കാംപ് ജൂലൈ 22ന്; വിദഗ്ദ സംഘത്തിന്റെ സേവനം, നിര്‍ധനര്‍ക്ക് മികച്ച അവസരം

തണല്‍ വടകരയുടെയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെയും നേതൃത്വലാണ് പരിപാടി Epilepsy, Aster MIMS, Aramana Hospital, Health, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) തണല്‍ വടകരയുടെയും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെയും നേതൃത്വത്തില്‍ കാസര്‍കോട് അരമന ആശുപത്രിയില്‍ സൗജന്യ അപസ്മാര നിര്‍ണയ കാംപ് സംഘടിപ്പിക്കുന്നു. ജൂലൈ 22 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് സേവനം ലഭ്യമാവുക. രജിസ്ട്രേഷന്‍, കണ്‍സള്‍ടേഷന്‍, ഇ ഇ ജി പരിശോധന എന്നിവ സൗജന്യമാണ്.
     
Epilepsy, Aster MIMS, Aramana Hospital, Health, Malayalam News, Free epilepsy diagnosis camp at Aramana Hospital Kasaragod on July 22.

തുടര്‍ ചികിത്സകള്‍ ആവശ്യമെങ്കില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെയും തണല്‍ വടകരയുടെയും സഹകരണത്തോടെ നിര്‍ധന കുടുംബങ്ങളിലെ രോഗികള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലും ലഭ്യമാക്കും.

കാംപില്‍ ദക്ഷിണേഡ്യയിലെ പ്രശസ്ത അപസ്മാര രോഗ വിദഗ്ദന്‍ ഡോ. കെനി രവീഷ് രാജീവിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ സേവനം ലഭ്യമായിരിക്കും. ആദ്യം ബുക് ചെയ്യുന്ന 50 പേര്‍ക്ക് മാത്രമായിരിക്കും കാംപില്‍ പ്രവേശനം ലഭിക്കുക. ബുകിങിന് വിളിക്കേണ്ട നമ്പര്‍: 7594002324, 9895249010.
     
Epilepsy, Aster MIMS, Aramana Hospital, Health, Malayalam News, Free epilepsy diagnosis camp at Aramana Hospital Kasaragod on July 22.

Keywords: Epilepsy, Aster MIMS, Aramana Hospital, Health, Malayalam News, Free epilepsy diagnosis camp at Aramana Hospital Kasaragod on July 22.
< !- START disable copy paste -->

Post a Comment