Join Whatsapp Group. Join now!

Inauguration | കാസര്‍കോട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിന് മനോഹര പ്രവേശന കവാടമൊരുക്കി നഗരസഭ

ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു GHSS Kasaragod, Malayalam News, Kasaragod Muncipality, കാസറഗോഡ് വാര്‍ത്തകള്‍, Education News
കാസര്‍കോട്: (my.kasargodvartha.com) നഗരസഭ 2022 - 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി കാസര്‍കോട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ പ്രവേശന കവാടം സ്‌കൂളിന് സമര്‍പിച്ചു. പ്രവേശനോത്സവ ദിവസമാണ് പ്രവേശന കവാടം സ്‌കൂളിന് സമ്മാനിച്ചത്. സ്‌കൂള്‍ പ്രവേശന കവാടവും നഗരസഭാ തല സ്‌കൂള്‍ പ്രവേശനോത്സവവും ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു.
  
GHSS Kasaragod, Malayalam News, Kasaragod Muncipality, Education News, Entrance gate of GHSS Kasaragod inaugurated.

സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, കെ രജനി, വാര്‍ഡ് കൗണ്‍സിലര്‍ എ രഞ്ജിത, നഗരസഭ സെക്രടറി എന്‍ സുരേഷ് കുമാര്‍, ഡി ഇ ഒമാരായ നന്ദികേശന്‍, സുരേഷ്, മുനിസിപല്‍ എന്‍ജിനീയര്‍ എന്‍ ഡി ദിലീഷ്, ടി പി ജോമോന്‍, സി എം എ.ജലീല്‍, നിഷാന, എന്‍ എ അബ്ദുല്‍ ഖാദര്‍, കെ സി മുഹമ്മദ് കുഞ്ഞി, ജി ഗീത എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് എ ഉഷ സ്വാഗതവും സ്റ്റാഫ് സെക്രടറി മധു പ്രശാന്ത് നന്ദിയും പറഞ്ഞു.
   
GHSS Kasaragod, Malayalam News, Kasaragod Muncipality, Education News, Entrance gate of GHSS Kasaragod inaugurated.

Keywords: GHSS Kasaragod, Malayalam News, Kasaragod Muncipality, Education News, Entrance gate of GHSS Kasaragod inaugurated.
< !- START disable copy paste -->

Post a Comment