Join Whatsapp Group. Join now!

Donation | ജെനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ ഇനി മരുന്നിന് കുപ്പിക്കായി ഓടേണ്ട; സഹായവുമായി സി എച് ലൈബ്രറി

ഒ പി യിലേക്ക് വാകറും നല്‍കിയിട്ടുണ്ട് General Hospital, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി വിവിധ സഹായങ്ങളുമായി മൊഗ്രാല്‍ പുത്തുര്‍ കുന്നില്‍ സി എച് മുഹമ്മദ് കോയ സ്മാരക വായനശാല. ഫാര്‍മസിയിലേക്ക് മരുന്ന് നല്‍കുന്നതിന് കുപ്പി നല്‍കി. മരുന്നിന് കുപ്പിയില്ലാതെ എത്തുന്ന ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും ഇത് ആശ്വാസം പകരും.
      
General Hospital, Malayalam News, Kerala News, Kasaragod News, CH Library, Kasaragod General Hospital, CH Library donated various equipment to General Hospital.

ഒ പി യിലേക്ക് വാകറും ആരും പരിചരിക്കാനില്ലാത്ത രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ടിഫിനും പുതു വസ്ത്രങ്ങളും നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്തും വായനശാല നിരവധി സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പൊതുപ്രവര്‍ത്തകനും ലൈബ്രറി പ്രസിഡണ്ടുമായ മാഹിന്‍ കുന്നില്‍, ഡെപ്യൂടി സുപ്രണ്ട് ഡോ. ജമാല്‍ അഹ്മദിന് സഹായ ഉപകരണങ്ങള്‍ കൈമാറി. പി ആര്‍ ഒ സല്‍മ സംബന്ധിച്ചു.

Keywords: General Hospital, Malayalam News, Kerala News, Kasaragod News, CH Library, Kasaragod General Hospital, CH Library donated various equipment to General Hospital.
< !- START disable copy paste -->< !- START disable copy paste -->

Post a Comment