Join Whatsapp Group. Join now!

Writers Meet | അബൂബക്കര്‍ നീലേശ്വരത്തിന്റെ രചനകള്‍ എന്നും ജീവിക്കും: ഡോ. ഖാദര്‍ മാങ്ങാട്

'സ്വന്തം രചനകളില്‍ക്കൂടിയും സന്താനങ്ങളില്‍ക്കൂടിയും ജീവിക്കാനുള്ള ഭാഗ്യം എഴുത്തുകാര്‍ക്ക് മാത്രം' Abubakar Nileswaram, Dr. Khadar Mangad, Writer

കാഞ്ഞങ്ങാട്: (my.kasargodvartha.com) അബൂബകർ നീലേശ്വരത്തിന്റെ രചനകള്‍ എന്നും ജീവിക്കുമെന്ന് കണ്ണൂര്‍ മുന്‍ വി സി ഡോ. ഖാദര്‍ മാങ്ങാട്. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ അബൂബകര്‍ നീലേശ്വരത്തിന്റെ 76-ാം പിറന്നാളാഘോഷവും കഥാ സായാഹ്നവും നിടുങ്കണ്ടയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Kasaragod-News, News,Kerala-News, Kasaragod, Kerala, Abubakar Nileswaram, Dr. Khadar Mangad, Writer, Journalist, Inauguration, Press Forum, Abubakar Nileswaram's writings will live forever: Dr. Khadar Mangad.

വൈകാരികതയും അനുഭവങ്ങളും നിറഞ്ഞ കഥകളാണ് അദ്ദേഹത്തിൻ്റേത്. സ്വന്തം രചനകളില്‍ക്കൂടിയും സന്താനങ്ങളില്‍ക്കൂടിയും ജീവിക്കാനുള്ള ഭാഗ്യം എഴുത്തുകാര്‍ക്ക് മാത്രം സ്വന്തമെന്നും ഇതിനാലാണ് എഴുത്തുകാരെ സമൂഹം മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഫസലുർ റഹ് മാന്‍ ആമുഖ പ്രഭാഷണം നടത്തി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാനുവല്‍ കുറിച്ചിത്താനം ആദരഭാഷണവും നടത്തി.
   
Kasaragod-News, News, Kerala-News, Kasaragod, Kerala, Abubakar Nileswaram, Dr Khadar Mangad, Writer, Journalist, Inauguration, Press Forum, Abubakar Nileswaram's writings will live forever: Dr Qader Mangad.

എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ പി വി ഷാജികുമാര്‍, സുറാബ്, അരവിന്ദന്‍ മാണിക്കോത്ത്, മുഹമ്മദ് കുഞ്ഞി നീലേശ്വരം, സി അമ്പുരാജ്, ബിന്ദു മരങ്ങാട്, സുകുമാരന്‍ പെരിയച്ചൂര്‍, സന്തോഷ് ഒഴിഞ്ഞവളപ്പ്, ജലീല്‍ രാമന്തളി, മുഹമ്മദ് കുഞ്ഞി കുട്ട്യാനം, ശാജഹാന്‍ തൃക്കരിപ്പൂര്‍, എം എസ് മുഹമ്മദ് കുഞ്ഞി, ഡോ.എന്‍ പി വിജയന്‍, ഡോ. സന്തോഷ് പനയാല്‍, ഇ വി ആനന്ദ കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രസ് ഫോറം സെക്രടറി ബാബു കോട്ടപ്പാറ സ്വാഗതവും പി പ്രവീണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. കെ എസ് ഹരി, ശ്യാം ബാബു, ഇ കെ കെ പടന്നക്കാട്, ടി മുഹമ്മദ് അസ്ലം, ടി കെ പ്രഭാകര കുമാര്‍, കെ ബാബു, ഇ വി വിജയന്‍, മാധവന്‍ പാക്കം, മനോജ് റഹ് ബി, പ്രമോദ് കാലിയടുക്കം സംബന്ധിച്ചു.

Keywords: Kasaragod-News, News, Kerala-News, Kasaragod, Kerala, Abubakar Nileswaram, Dr Khadar Mangad, Writer, Journalist, Inauguration, Press Forum, Abubakar Nileswaram's writings will live forever: Dr Qader Mangad.

Post a Comment