Join Whatsapp Group. Join now!

Youth league | ഇടതുസര്‍കാരിന് ചേര്‍ന്നത് ഭിക്ഷാടന വേഷമെന്ന് മുസ്ലിം യൂത് ലീഗ്

Youth league slams LDF Govt, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉപ്പള: (my.kasargodvartha.com) നികുതി വര്‍ധിപ്പിച്ചും സംഭാവന വഴിയും പിരിക്കാനിറങ്ങിയ ഇടത് ഗവണ്‍മെന്റിനും മുഖ്യമന്ത്രിക്കും ചേര്‍ന്നത് ഭിക്ഷാടന വേഷമാണെന്ന് മുസ്ലിം യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ പറഞ്ഞു. കെട്ടിട പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ യൂത് ലീഗ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പൈവളിഗെ പഞ്ചായത് കമിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
            
News, Kerala, Kasaragod, Youth league slams LDF Govt.

മോടോര്‍ വെഹികിള്‍, കെഎസ്ഇബി, ലേബര്‍ സെസ് തുടങ്ങിയ വകുപ്പുകള്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചാണ് പിരിവ്. കഴിഞ്ഞ മാര്‍ചില്‍ ആയിരം കോടി പിരിക്കാനായിരുന്നു മോടോര്‍ വാഹന വകുപ്പിന് സര്‍കാര്‍ സര്‍കുലര്‍ നല്‍കിയത്. ഹോടെല്‍ റെസ്റ്റോറന്റ് മേഖലയില്‍ ഉടമകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും മേലെയുള്ള തുകയാണ് ഓവര്‍ ലോഡിങ്ങിന്റെ പേരില്‍ കെഎസ്ഇബി ചുമത്തുന്നത് .വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം നടത്തിയ കെട്ടിടങ്ങള്‍ക്കു വ്യാപകമായി ഇപ്പോള്‍ ലേബര്‍ സെസ് ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ ബായാര്‍ സ്വാഗതം പറഞ്ഞു. അബ്ദുര്‍ റഹ്മാന്‍ ഹാജി ചിപ്പാര്‍, സെഡ് എ കയ്യാര്‍, അസീസ് കളായി, സ്വാലിഹ് പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Youth league slams LDF Govt.
< !- START disable copy paste -->

Post a Comment