Join Whatsapp Group. Join now!

Iftar Meet | സ്നേഹ സന്ദേശം പകര്‍ന്ന് കേരള മുസ്ലിം ജമാഅത് ഇഫ്ത്വാര്‍ നവ്യാനുഭവമായി

സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു #Ramadan-News, #Iftar-Meet-News, #കേരള-മുസ്ലിം-ജമാഅത്
കാസര്‍കോട്: (my.kasargodvartha.com) വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത് നടത്തുന്ന റമദാന്‍ കാംപയിന്റെ ഭാഗമായി കാസര്‍കോട് സുന്നി സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ഇഫ്ത്വാറില്‍ സ്നേഹ സന്ദേശം പകര്‍ന്ന് നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.
           
Ramadan-News, Iftar-Meet-News, Kerala Muslim Jaamath, Kerala News, Kasaragod News, Ramadan 2023, Kerala Muslim Jamaath held iftar meet.

നഗരത്തിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കുമായി റമദാന്‍ ഒന്ന് മുതല്‍ സുന്നി സെന്ററില്‍ നടത്തുന്ന ഇഫ്ത്വാര്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ദിവസവും 400 ലേറെ പേര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ കാരുണ്യ പ്രവര്‍ത്തനം. ജില്ലയില്‍ പ്രസ്ഥാനത്തിനു കീഴില്‍ ഒന്നര കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ റമദാനില്‍ നടക്കുന്നതായും ബിഎസ് അബ്ദുല്ലക്കുഞ്ഞി കൂട്ടിച്ചേര്‍ത്തു.

കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ഹകീം കുന്നില്‍, അസീസ് കടപ്പുറം, നാഷനല്‍ അബ്ദുല്ല, അബ്ദുല്‍ മുജീബ്, ബശീര്‍ പുളിക്കൂര്‍, ഇസ്മാഈല്‍ ചിത്താരി, എംപി മുഹമ്മദ് ഹാജി മണ്ണംകുഴി, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.

Keywords: Ramadan-News, Iftar-Meet-News, Kerala Muslim Jaamath, Kerala News, Kasaragod News, Ramadan 2023, Kerala Muslim Jamaath held iftar meet.
< !- START disable copy paste -->

Post a Comment