Join Whatsapp Group. Join now!

Anniversary | 95-ാം വാര്‍ഷിക നിറവില്‍ ഉദുമ ജിഎല്‍പി സ്‌കൂള്‍; വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു

As part of GLP School Uduma's 95th anniversary celebrations, various programmes organized, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (my.kasargodvartha.com) ജിഎല്‍പി സ്‌കൂളിന്റെ 95-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സൈനബ അബൂബകര്‍ അധ്യക്ഷയായി. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ബേക്കല്‍ എഇഒ, പി കെ സുരേശന്‍, കളനാട് ന്യൂ ജിഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക രമ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
             
News, Kerala, Kasaragod, GLP School Uduma, As part of GLP School Uduma's 95th anniversary celebrations, various programmes organized.

ബ്ലോക് പഞ്ചായത് സ്ഥിരം സമിതി ചെയര്‍മാന്‍ എംകെ വിജയന്‍, പഞ്ചായത് സ്ഥിരം സമിതിയംഗം എം ബീവി, പഞ്ചായതംഗങ്ങളായ വികെ അശോകന്‍, സുജാത രാമകൃഷ്ണന്‍, ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത്, പ്രധാനാധ്യാപകന്‍ സി കുമാരന്‍, എസ്എംസി ചെയര്‍മാന്‍ പിവി സുകുമാരന്‍, മദര്‍ പിടിഎ പ്രസിഡന്റ് ബി സുനിത, സീനിയര്‍ അസിസ്റ്റന്റ് കെടി സുഹറ, എസ്ആര്‍ജി കണ്‍വീനര്‍ എം സൗമ്യ എന്നിവര്‍ സംസാരിച്ചു.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദ്യാര്‍ഥികളെ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് അജിത് സി കളനാട് സ്വാഗതവും സ്റ്റാഫ് സെക്രടറി പിവി സുധീഷ് നന്ദിയും പറഞ്ഞു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Keywords: News, Kerala, Kasaragod, GLP School Uduma, As part of GLP School Uduma's 95th anniversary celebrations, various programmes organized.
< !- START disable copy paste -->

Post a Comment