Join Whatsapp Group. Join now!

Book Donation | അക്ഷര സ്നേഹികൾക്ക് ഡോക്ടറുടെ സമ്മാനം; കാസർകോട്ടെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ കൈമാറി എഎ അബ്ദുൽ സത്താർ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾDr. Abdul Sathar donated books for libraries
കാസർകോട്: (my.kasargodvartha.com) വായനയുടെ പുതുലോകം തുറന്ന് അക്ഷര സ്നേഹികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എഴുത്തുകാരനും കാസർകോട് ജെനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. എഎ അബ്ദുൽ സത്താർ. അദ്ദേഹം എഴുതിയ 'യാത്രകൾ അനുഭവങ്ങൾ' എന്ന പുസ്തകമാണ് കാസർകോട് താലൂകിലെ എല്ലാ ലൈബ്രറികൾക്കും കൈമാറിയത്.

Kasaragod, Kerala, News, Book, Library, President, Secretary, Dr. Abdul Sathar donated books for libraries.

ആതുരസേവന രംഗത്ത് പ്രവർത്തിക്കുമ്പോഴും വായനയും എഴുത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് എഎ അബ്ദുൽ സത്താർ. ഇതുവരെ അദ്ദേഹത്തിന്റേതായി മൂന്ന് പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. സാംസ്‌കാരിക സദസുകളിലും നിറസാന്നിധ്യമാണ് അബ്ദുൽ സത്താർ.

പുസ്തകം ലൈബ്രറികൾക്ക് നൽകാൻ വേണ്ടി കാസർകോട് ജെനറൽ ആശുപത്രി ഡെപ്യൂടി സൂപ്രണ്ട് ഡോ. അഹ്‌മദ് ജമാൽ താലൂക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾക്ക് കൈമാറി. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ ജനാർധനൻ അധ്യക്ഷത വഹിച്ചു. സെക്രടറി പി ദാമോദരൻ സ്വാഗതം പറഞ്ഞു. ഡോ. എഎ അബ്ദുൽ സത്താർ, അശ്റഫലി ചേരങ്കൈ, കരുണാകരൻ ഇടക്കാട് എന്നിവർ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, News, Book, Library, President, Secretary, Dr. Abdul Sathar donated books for libraries.

Post a Comment