Join Whatsapp Group. Join now!

Obituary | തെയ്യം കലാകാരന്‍ രവി പണിക്കര്‍ നിര്യാതനായി

Theyyam artist Ravi Panicker passed away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പളളിക്കര: (my.kasargodvartha.com) പ്രശസ്ത തെയ്യം കലാകാരനും റിട. കസ്റ്റംസ് ഓഫീസറുമായ പളളിക്കര പാക്കം ചരല്‍ക്കടവിലെ രവി പണിക്കര്‍ (68) നിര്യാതനായി. പരേതരായ രാമന്‍ പണിക്കര്‍ - മാണി ദമ്പതികളുടെ മകനാണ്. കുട്ടിക്കാലത്ത് ആടിവേടന്‍ കെട്ടിത്തുടങ്ങിയ രവി പണിക്കര്‍ 14-ാം വയസിലാണ് വിഷ്ണുമൂര്‍ത്തി കോലം ധരിച്ച് തെയ്യം കലയില്‍ അരങ്ങേറ്റം കുറിച്ചത്. തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം അടക്കം വിവിധയിടങ്ങളില്‍ തെയ്യക്കോലം കെട്ടിയിട്ടുണ്ട്.
               
News, Kerala, Kasaragod, Obituary, Theyyam artist Ravi Panicker passed away.

പാക്കം ശ്രീ വൈകുണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്നും പട്ടും വളയും ഏറ്റുവാങ്ങി പണിക്കരായി.
ഭാര്യ: ജയശ്രീ. മക്കള്‍: സ്വാതി, അശ്വിന്‍. മരുമകന്‍: പ്രശാന്ത് പന്നിയൂര്‍.
സഹോദരങ്ങള്‍: സരോജിനി, ശ്യാമള, ശശികല.

Keywords: News, Kerala, Kasaragod, Obituary, Theyyam artist Ravi Panicker passed away.
< !- START disable copy paste -->

Post a Comment