Join Whatsapp Group. Join now!

Petition | 'കെഎസ്ടിപി റോഡിലെ സ്ഥിരം അപകടം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം'; അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എയ്ക്ക് നിവേദനം നല്‍കി കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ്

Demands for permanent accident problems on Kalanad KSTP road should be resolved, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കളനാട്: (my.kasargodvartha.com) കെഎസ്ടിപി സംസ്ഥാന പാതയിലെ അപകടങ്ങള്‍ ശ്രദ്ധയില്‍പെടുത്തി അടിയന്തിര നടപടി ആവശ്യപ്പെട്ട് ഉദുമ എംഎല്‍എ അഡ്വ. സി എച് കുഞ്ഞമ്പുവിന് കാരുണ്യം കളനാട് ചാരിറ്റബിള്‍ ട്രസ്റ്റ് നിവേദനം നല്‍കി.
          
News, Kerala, Kasaragod, Demands for permanent accident problems on Kalanad KSTP road should be resolved.

കളനാട് ഹൈദ്രോസ് ജുമാ മസ്ജിദിന് തൊട്ടടുത്ത് കെ എസ് ടി പി സംസ്ഥാന പാതയില്‍ ബസ് സ്റ്റോപ് അനുവദിച്ചത് അടുത്തകാലത്താണ്. അതിവേഗതയില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സംസ്ഥാന പാത മുറിച്ച് കടന്നു പോകാന്‍ സീബ്രാ ലൈന്‍ (Pedestrian Crossing) ഇല്ലാത്തത്ത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു, പള്ളിയും ക്ഷേത്രവും സ്ഥിതി ചെയ്യുന്നതും സ്‌കൂള്‍, മദ്രസ കുട്ടികള്‍ എത്തുന്നതും കൂടാതെ രണ്ട് ഇടവഴി റോഡുകള്‍ വന്ന് ചേരുന്ന ഇടത്തിലുമാണ് കളനാട് തായല്‍ ബസ് സ്റ്റോപ് ഉള്ളത്. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി ഇവിടെ സീബ്രാ ലൈന്‍ വളരെ പെട്ടന്ന് നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

കെഎസ്ടിപി റോഡിന്റെ വശങ്ങളിലും കളനാടിന്റെ സമീപ പ്രദേശങ്ങളിലും ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച സോളാര്‍ ലൈറ്റുകള്‍ മിക്കതും പ്രവര്‍ത്തന രഹിതമാണ്. ഇവ പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നും നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കെ എസ് ടി പി അധികൃതരുമായി സംസാരിച്ച് വേണ്ട നടപടികള്‍ കൈ കൊള്ളുമെന്ന്
എംഎല്‍എ ഉറപ്പ് നല്‍കി.
          
News, Kerala, Kasaragod, Demands for permanent accident problems on Kalanad KSTP road should be resolved.

കാരുണ്യം കളനാട് ട്രസ്റ്റ് ചെയര്‍മാന്‍ ഹമീദ് കുട്ടിച്ച, ജെനറല്‍ സെക്രടറി കെ എം കെ ലാഹിര്‍, ഇസ്റ ചെയര്‍മാന്‍ ഹകീം ഹാജി, ദുബൈ കമിറ്റി പ്രസിഡണ്ട് അഹ്മദ് ഉപ്പ്, ഖത്വര്‍ കമിറ്റി വൈസ് പ്രസിഡണ്ട് ഒ എം മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Demands for permanent accident problems on Kalanad KSTP road should be resolved.
< !- START disable copy paste -->

Post a Comment