Join Whatsapp Group. Join now!

Rally | ലഹരി മുക്ത ഗ്രാമം വിളംബര റാലി സംഘടിപ്പിച്ചു

Drug free village organized a proclamation rally, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartyha.com) കൊളവയല്‍ ലഹരി മുക്ത ഗ്രാമത്തിന്റെ പ്രചരണാര്‍ഥം ഹൊസ്ദുര്‍ഗ് ജനമൈത്രി പൊലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും സംയുക്തമായി കുടുംബ ശ്രീയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.
              
News, Kerala, Kasaragod, Kanhangad, Drug free village organized a proclamation rally.

പ്രശസ്ത സിനിമാതാരം സിബി തോമസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് കെ സബീഷ് മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന സര്‍കാരിന്റെ യോദ്ധാവിന്റെയും ജില്ലാ പൊലീസിന്റെ ക്ലീന്‍ കാസര്‍കോടിന്റെയും ഭാഗമായി കോട്ടച്ചേരി മുതല്‍ കാറ്റാടി വരെ നടന്ന റാലിയില്‍ കുടുംബശ്രീ ഉള്‍പെടെയുള്ള വനിതാ കൂട്ടായ്മകള്‍, യുവജന ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍ അണിനിരന്നു.

നിശ്ചലദൃശ്യങ്ങള്‍, ബാന്‍ഡ് മേളം, ഫ്‌ലാഷ് മോബ്, ദഫ്മുട്ട്, കോല്‍ക്കളി, നൃത്തരൂപങ്ങള്‍ എന്നിവ റാലിക്ക് മിഴിവേകി. ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍, സബ് ഇന്‍സ്പെക്ടര്‍ മാരായ കെ പി സതീഷ്, കെ രാജീവന്‍, ആര്‍ ശരത്ത്, വാര്‍ഡ് മെമ്പര്‍മാരായ അശോകന്‍ ഇട്ടമ്മല്‍, സി എച് ഹംസ, കെ രവീന്ദ്രന്‍, ഇബ്രാഹിം ആവിക്കല്‍, സി കുഞ്ഞാമിന, ജാഗ്രതാ സമിതി ചെയര്‍മാന്‍ എം വി നാരായണന്‍, കണ്‍വീനര്‍ ശംസുദീന്‍ കൊളവയല്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ രഞ്ജിത്ത് കുമാര്‍ കെ, ടി വി പ്രമോദ് കുടുംബശ്രീ പ്രതിനിധികളായ രത്‌നകുമാരി, മിനി, രാഖി, ഗീത, ശോഭന, ദീപ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ തുടര്‍ച്ചയായി നവംബര്‍ 26 ന് ഇട്ടമ്മല്‍ അല്‍ഫലയില്‍ കുടുംബ സംഗമവും 27 ന് ഇക്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ വനിതാ സംഗമവും നടക്കും.
 
Keywords: News, Kerala, Kasaragod, Kanhangad, Drug free village organized a proclamation rally.
< !- START disable copy paste -->

Post a Comment