Join Whatsapp Group. Join now!

ദാറുൽ ഹിക്മയിൽ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി മൂന്ന് വിദ്യാർഥികൾ

Three students of Darul Hikma memorized Qur'an #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 13.12.2021) നഗരത്തിൽ മസ്ജിദ് ഹസനതുജ്ജാരിയ (കണ്ണാടിപ്പള്ളി) യിൽ പ്രവർത്തിക്കുന്ന ദാറുൽ ഹിക്മയിൽ നിന്ന് മൂന്ന് വിദ്യാർഥികൾ ഹാഫിസ് ബിരുദം നേടി. സി എച് ഉസ്മാൻ - സി എൽ സൈല ദമ്പതികളുടെ മകൻ അബ്ദുൽ ശാഹിദ് ഹന്നാൻ, ഹസനത്തുജാരിയ മസ്ജിദ് ഖത്വീബ് അതീഖുർ റഹ്‌മാൻ ഫൈസി - സഹറ ബാനു ദമ്പതികളുടെ മകൻ വഹീദ് സമാൻ, ബശീർ പട്ല - സി സാജിദ ദമ്പതികളുടെ മകൻ സൽമാൻ ബശീർ എന്നിവരാണ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്.
                       
Kerala, Kasaragod, News, Top-Headlines, Masjid, Online, Inaugration, Quran, Three students of Darul Hikma memorized Qur'an.

2017ലാണ് സ്ഥാപനം തുടങ്ങിയത്. മൂന്നര പതിറ്റാണ്ട് കണ്ണാടി പള്ളി ഖത്വീബായിരുന്ന എം ഇ അബ്ദുൽ ഹകീം  മൗലവി ഖാസിമി കാത്തുവെച്ച മോഹം മകൻ അതീഖുർ റഹ്‌മാൻ ഫൈസിയുടെ സംഘാടന മികവിലൂടെ സഫലമായ സ്ഥാപനമാണിത്. ചടങ്ങ് ഹകീം മൗലവിയുടെ ഓർമകളും ഉയർത്തി.

ബിരുദ ദാന സമ്മേളനം മുഫ്തി മെൻക് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി മുളിയാർ അധ്യക്ഷത വഹിച്ചു. യൂസുഫ് മൗലവി അൽഖാസിമി, വി എൻ ഹാരിസ്, സി എച്  മുഹമ്മദ്, ഡോ. എ എ സത്താർ, എം എ ലത്വീഫ് പ്രസംഗിച്ചു.

Keywords : Kerala, Kasaragod, News, Top-Headlines, Masjid, Online, Inaugration, Quran, Three students of Darul Hikma memorized Qur'an.
< !- START disable copy paste -->

Post a Comment