Join Whatsapp Group. Join now!

വനിതാ സംരംഭകത്വ പ്രവർത്തകർക്കായി ഊർജ സംരക്ഷണ ബോധവൽകരണം സംഘടിപ്പിച്ചു

Organized energy conservation awareness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 07.12.2021) പാൻടെക്, എനെർജി മാനജ്മെൻ്റ് സെൻ്റർ, സെൻ്റർ ഫോർ എൻവയേർമെൻ്റ് ആൻഡ് ഡെവല്പമെൻ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിലെ വനിതാ സംരംഭകത്വ പ്രവർത്തകർക്കായി ഊർജ സംരക്ഷണ ബോധവൽകരണം സംഘടിപ്പിച്ചു.
 
Organized energy conservation awareness

കെ എസ് എസ് ഐ എ ഹോളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനജർ സജിത് കുമാർ അധ്യക്ഷത വഹിച്ചു. സ്വയം സംരംഭക അരുണാക്ഷി മുഖ്യാതിഥിയായിരുന്നു. പാൻടെക് ഡയറക്ടർ കൂക്കാനം റഹ്‌മാൻ സ്വാഗതവും രേഖ ആർ നന്ദിയും പറഞ്ഞു. റിസോഴ്സ് പേഴ്സന്മാരായ സി പി വി വിനോദ് കുമാർ, സാമുവൽ വിൻസെൻ്റ് കെ വി എന്നിവർ ക്ലാസെടുത്തു.

Keywords: Kerala, News, Kasaragod, Class, Orientation, Kookkanam Rahman, NA Nellikkunnu MLA, Woman, Organized energy conservation awareness.
< !- START disable copy paste -->

Post a Comment