Join Whatsapp Group. Join now!

മുസ്ലിം ലീഗ് മഹ്മൂദ് മുസ്ല്യാര്‍, പി കെ ഇസ്മാഈല്‍ അനുസ്മരണവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു

ബോവിക്കാനം: (my.kasargodvartha.com 09.10.2021) മാസ്തിക്കുണ്ട് ശാഖ മുസ്ലിം ലീഗ്, യൂത് ലീഗ് കമിറ്റികളുടെ ആഭിമുഖ്യത്തില്‍ മഹ്മൂദ് മുസ്ല്യാര്‍, പി കെ ഇസ്മാഈല്‍ അനുസ്മരണവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എസ് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
                 

എം.എസ് ശുകൂര്‍ അധ്യക്ഷത വഹിച്ചു. അശ്റഫ് എടനീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സിദ്ദീഖ് ഹുദവി പ്രാര്‍ഥന നടത്തി. കോട്ട അബ്ദുര്‍ റഹ്മാന്‍ സ്വാഗതവും എം എ അശ്റഫ് നന്ദിയും പറഞ്ഞു. ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എം മുഹമ്മദലി, ഹനീഫ് പൈക്ക, ഖാദര്‍ ഹുദവി, പി എച് അശ്റഫ്, ഇഖ്ബാല്‍ എം എ, ഹമീദ് കേരമൂല, അബൂബകര്‍ കോട്ട, എം പി ഇബ്രാഹിം, ഹനീഫ് കേരമൂല, നാസര്‍ എം എസ്, എം എം അഹ്മദ് ഹാജി, ഹമീദ് പൈക്ക, ഇ കെ അബ്ദുര്‍ റഹ്മാന്‍ ഹാജി, ഹമീദ് കെ പി, അശ്റഫ് കെ എം സംബന്ധിച്ചു.

Keywords: News, Bovikanam, Kerala, Kasaragod, President, Adhur, Muslim League, programme, Muslim League organized commemoration programme.

Post a Comment