Join Whatsapp Group. Join now!

ചട്ടഞ്ചാൽ ക്ലിനി കെയറിൽ ഫാർമസിസ്റ്റുകൾക്കുള്ള ആദരവും സൗജന്യ രക്തഗ്രൂപ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു

Chattanchal Clinic Care organized free blood group camp and honor for pharmacists#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com 27.09.2021) ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് ചട്ടഞ്ചാൽ ക്ലിനി കെയറിൽ ഫാർമസിസ്റ്റുകൾക്കുള്ള ആദരവും സൗജന്യ രക്തഗ്രൂപ് നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ചട്ടഞ്ചാൽ പി എച് സി മെഡികൽ ഓഫീസർ ഡോ. കായിഞ്ഞി മുഖ്യാതിഥി ആയിരുന്നു.

   
Kasaragod, Kerala, News, Pharmacist, medical, Chattanchal, Chattanchal Clinic Care organized free blood group camp and honor for pharmacists.



രഞ്ജിനി, അയ്യൂബ്, സുനൈറ, സകരിയ്യ, തസ്രീഫ സിറിൻ, ശബാന, ഹലീമ എന്നീ ഫാർമസിസ്റ്റുകളെ ഡോ. കായിഞ്ഞി ആദരിച്ചു. മാനജിങ് ഡയറക്ടർ അഹ്‌മദ്‌ കുണിയ, ഡോ. കായിഞ്ഞിയെ ഷാൾ അണിയിച്ച് ആദരിച്ചു.

മെഡികൽ ഡയറക്ടർ ഡോ. മുഹമ്മദ് ഹിജാസ്, ഡയറക്ടർമാരായ മുഹമ്മദ് സിറാജ്, അബ്ദുൽ മുനീർ എം ടി പി, പ്രകാശൻ പൊയിനാച്ചി, ഫാർമസി മാനജിങ് പാർട്നർ അനിൽ കുമാർ കീഴൂർ ഓൺലൈൻ വഴി സംസാരിച്ചു. മുതിർന്ന ഫാർമസിസ്റ്റുകളായ സിദ്ദീഖ്, ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. രക്ത ഗ്രൂപ് നിർണയ ക്യാമ്പിന് ഡോ. മുഹമ്മദ് ഹിജാസ് വെങ്ങലത്ത് നേത്യത്വം നൽകി.


Keywords: Kasaragod, Kerala, News, Pharmacist, medical, Chattanchal, Chattanchal Clinic Care organized free blood group camp and honor for pharmacists.


< !- START disable copy paste -->

Post a Comment