Join Whatsapp Group. Join now!

നിരാശ്രയരായവർക്ക് കാരുണ്യവുമായി സി എച് സെന്റർ സ്നേഹവീട് ഉദ്‌ഘാടനം ചെയ്‌തു

CH Center 'Snehaveedu' inaugurated #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 02.09.2021) നിരാശ്രയരായ അഗതികളും നിരാലംബരുമായ ആളുകളെ സംരക്ഷിക്കുന്നതിനായി കാസർകോട് സി എച് സെന്റർ നിർമിച്ച സ്നേഹവീടിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ആലംപാടി നൂറുൽ ഇസ്ലാം യതീംഖാനയുടെ കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. 25 പേർക്ക് താമസവും ഭക്ഷണവും ചികിത്സയും നൽകാനാണ് പദ്ധതി. കേരള സർകാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ കൂടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഭാവിയിൽ കൂടുതൽ പേർക്ക് സൗകര്യം ഏർപെടുത്താനാണ് ലക്ഷ്യമിടുന്നത്.
< !- START disable copy paste -->
Kasaragod, News, Kerala, CH Center, inaugurate, CH Center 'Snehaveedu' inaugurated.


സി എച് സെൻറർ ചെയർമാൻ അബ്ദുല്ലത്വീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. കാസർകോട് സംയുക്ത മുസ്ലിം ജമാഅത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യാതിഥിയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ആലംപാടി യതീംഖാനയുടെ ഭാരവാഹിയായി സേവനം ചെയ്ത മുബാറക് മുഹമ്മദ്‌ ഹാജിയെ ആദരിച്ചു.

മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ജില്ലാ പ്രസിഡന്റ്‌ ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, അബ്ദുസ്സലാം ദാരിമി ആലം പാടി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എൻ എ അബൂബകർ ഹാജി, അബ്ദുൽ കരീം കോളിയാട്, മൂസ ബി ചെർക്കള, എ എം കടവത്ത്, അ ബ്ദുള്ളകുഞ്ഞി ചെർക്കള, ഖാദർ ബദ്രിയ ,ജലീൽ എരുതുംകടവ്, അസീസ് കളത്തൂർ, മുഹമ്മദ്‌ ഖാസി, ലുഖ്‌മാൻ തളങ്കര, അബ്ബാസ് ബീഗം, ഹംസ തൊട്ടി, മുഹമ്മദ്‌ ശാഫി പാറക്കട്ട, എ പി ഉമർ, സി മുഹമ്മദ്‌ കുഞ്ഞി, എ മമ്മിഞ്ഞി, സഹീർ ആസിഫ്, റശീദ് ഹാജി കല്ലിങ്കാൽ, സാദിഖ് പാക്യാര, മുജീബ് കമ്പാർ, അശ്‌റഫ് നായന്മാർമൂല, ബശീർ പള്ളങ്കോട്, സിദ്ദീഖ് സന്തോഷ് നഗർ, നഹാസ് മലപ്പുറം, നവാസ് ചെങ്കള, സി ടി റിയാസ്, അബ്ദുല്ല ഹാജി ഗോവ, കെ എസ് മഹമൂദ് ഹാജി, അമീർ ഖാസി, അബു മുബാറക്, സാദിഖ് മുബാറക്, ഖാദർ പാലോത്ത് സംബന്ധിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതവും കോ-ഓഡിനേറ്റർ അശ്റഫ്‌ എടനീർ നന്ദിയും പറഞ്ഞു.


Keywords: Kasaragod, News, Kerala, CH Center, inaugurate, CH Center 'Snehaveedu' inaugurated.

Post a Comment