Join Whatsapp Group. Join now!

മോസ്റ്റ്റോപ് സ്കിപിംഗിൽ ഹൈറേഞ്ച് ബുക് ഓഫ് വേൾഡ് റെകോർഡിൽ ഇടം നേടിയ കബഡി താരം ഷിജിത്ത് വെങ്ങാട്ടിന് അനുമോദനം

Kabaddi player Shijith Vengat has entered the High Range Book of World Records for Most Stop Skipping, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെറുവത്തൂർ: (my.kasargodvartha.com 17.08.2021) മോസ്റ്റ്റോപ് സ്കിപിംഗിൽ ഹൈറേഞ്ച് ബുക് ഓഫ് വേൾഡ് റെകോർഡിൽ ഇടം നേടിയ കബഡി താരം ഷിജിത്ത് വെങ്ങാട്ടിന് എം രാജഗോപാൽ എം എൽ എ ഉപഹാരം നൽകി.

ചെറുവത്തൂർ ബ്ലോക് പഞ്ചായത്ത്‌ പ്രസിഡന്റ് മാധവൻ മണിയറ, രാജീവൻ കോയമ്പുറം, മുൻ ഇൻഡ്യൻ കബഡി താരം ജഗദീഷ് കുമ്പളെ, മനോജ്‌ അച്ചാംതുരുത്തി, നാഷനൽ കബഡി റഫറി സുരേന്ദ്രൻ പാലായി, മുൻ സ്റ്റേറ്റ് കബഡി ടീം ക്യാപ്റ്റൻ ഗോപിനാഥ് അച്ചാംതുരുത്തി, കബഡി കോച് സി ഗണേഷ്, സി അച്യുതൻ, ശോഭ ബാലൻ എന്നിവർ സംബന്ധിച്ചു.

News, Kasaragod, Kerala, Stop Skipping, Most Stop Skipping, Kabaddi player, Shijith Vengat, High Range Book of World Records,

കേരളത്തിൽ ആദ്യമായി ഈയിനത്തിൽ ഹൈറേഞ്ച് ബുക് ഓഫ് റെകോർഡിൽ എത്തിയ വ്യക്തിയാണ് ഷിജിത്ത് വെങ്ങാട്ട്.

സ്കിപിംഗിൽ 10 വ്യത്യസ്ത തരത്തിൽ സ്കിറ്റ് ചെയ്യുകയും ഒരു മിനുറ്റിൽ 200 ന് മുകളിലും ആറ് മിനുറ്റിൽ 1000 ന് മുകളിലും സ്കിറ്റ് ചെയ്യുവാൻ കഴിവുള്ള താരമാണ് ഷിജിത്ത്. മുൻ സംസ്ഥാന കബഡി താരം, കബഡി റഫറി, പരിശീലകൻ, മുൻ സംസ്ഥാന കബഡി ടീം മാനേജർ, യുവജന വെങ്ങാട്ടിന്റെ കബഡി താരം, കാസർകോട് ജില്ലാ കബഡി അസോസിയേഷൻ ഭാരവാഹി, കാസർകോട് ജില്ലാ കബഡി പ്ലെയേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ്, വള്ളംകളി ജില്ലാ അസോസിയേഷൻ ഭാരവാഹി, യുവശക്തി വെങ്ങാട്ടിന്റെ ഭാരവാഹി, കെ കെ കബഡി അകാദമി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

Keywords: News, Kasaragod, Kerala, Stop Skipping, Most Stop Skipping, Kabaddi player, Shijith Vengat, High Range Book of World Records, Kabaddi player Shijith Vengat has entered the High Range Book of World Records for Most Stop Skipping.

< !- START disable copy paste -->


Post a Comment