Join Whatsapp Group. Join now!

നിർധനർക്ക് ബലിപെരുന്നാൾ സഹായവുമായി ചിത്താരി എസ് വൈ എസ് സാന്ത്വനവും എസ് എസ് എഫും

SYS and SSF unit committee donated eid kit#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചിത്താരി: www.mykasargodvartha.com 23.07.2021) കോവിഡ് പ്രതിസന്ധിയിലായ നിർധന കുടുംബങ്ങൾക്ക് സഹായവുമായി എസ് വൈ എസ് ചിത്താരി സാന്ത്വനം കമിറ്റിയും, എസ് എസ് എഫ്‌ യൂനിറ്റ് കമിറ്റിയും ചേർന്ന് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പെരുന്നാൾ ആഘോഷത്തിന് ഒരു കുടുംബത്തിനുള്ള മുഴുവൻ ഭക്ഷ്യ വസ്തുക്കളും അടങ്ങിയ കിറ്റാണ് നൽകിയത്.

 
kasaragod, Kerala, News, SYS, SSF, SYS and SSF unit committee donated eid kit.



നിർധനർക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി എസ് വൈ എസ് പ്രസിഡണ്ട് അസീസ് അടുക്കത്തിന് കിറ്റ് നൽകി എസ് വൈ എസ് സാന്ത്വനം ചെയർമാൻ ത്വയ്യിബ് കൂളിക്കാട് ഉദ്‌ഘാടനം നിർവഹിച്ചു.

കേരള മുസ്ലിം ജമാഅത് പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി, ജന. സെക്രടറി അബ്ദുല്ല സഅദി, ചിത്താരി അബ്ദുല്ല ഹാജി, അമീൻ മാട്ടുമ്മൽ, അശ്‌റഫ് തായൽ, ജഅഫർ പി എം, ഹബീബ് മാട്ടുമ്മൽ, ജുനൈദ് സി എച്, മുനീർ കൂളിക്കാട്, ശാഫി മുബാറക്, ഖാജ ഹംസ, റശീദ് കൂളിക്കാട് സംബന്ധിച്ചു.

Keywords: kasaragod, Kerala, News, SYS, SSF, SYS and SSF unit committee donated eid kit.
< !- START disable copy paste -->

Post a Comment