കാസർകോട്: (my.kasargodvartha.com 22.05.2021) അസുഖം ബാധിച്ച് എ ആർ ക്യാമ്പിലെ എസ് ഐ മരിച്ചു. നെല്ലിക്കുന്ന് എസ് ഡി റോഡിലെ ഡി വസന്ത് കുമാർ (52) ആണ് മരിച്ചത്. അസുഖം ബാധിച്ച് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി കാസർകോട് ജനറൽ ആശുപത്രിയിലും ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: അനസ്യൂയ (കാസർകോട് ഗേൾസ് ഹൈസ്‌കൂൾ അധ്യാപിക).
മകൻ: അവേൽ (അഞ്ചാം തരം വിദ്യാർഥി, കേന്ദ്രീയ വിദ്യാലയം, ചൗക്കി)
സഹോദരങ്ങൾ: രവീന്ദ്ര നാഥ്, ശോഭ, ശശികല, വിമല (അധ്യാപിക, ബിഇഎം സ്‌കൂൾ), ലക്ഷ്‌മി, ശാരദ.
മൃതദേഹം ഉച്ചയോടെ പള്ളം ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
Keywords: Kasaragod, Kerala, News, Obituary, SI at the AR camp died of disease.< !- START disable copy paste -->