Join Whatsapp Group. Join now!

കാരുണ്യം വിതറി മൊഗ്രാൽ പുത്തൂരിൽ മുസ്ലിം ലീഗിന്റെ റമദാൻ - കോവിഡ് റിലീഫ്

Muslim League's Ramadan - Covid Relief#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാൽ പുത്തൂർ: (my.kasargodvartha.com 09.05.2021) പഞ്ചായത്ത് 15-ാം വാർഡ് മുസ്ലിം ലീഗിൻ്റെ റമദാൻ - കോവിഡ് റിലീഫ് പ്രവർത്തനങ്ങൾ മാതൃകയാകുന്നു. റമദാനിലെ ആദ്യ രാവിൽ തന്നെ വീടുകളിലേക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചായിരുന്നു തുടക്കം കുറിച്ചത്. പിന്നീട് വിവിധ പ്രദേശങ്ങളിലെ പ്രവർത്തകർ ചൂണ്ടികാണിച്ച വീടുകളിലേക്ക് ആവശ്യമായ സഹായങ്ങൾ കൈമാറി.

Muslim League's Ramadan - Covid Relief

പുതു വസ്ത്രങ്ങൾ, ചികിത്സാ സഹായങ്ങൾ, പച്ചക്കറി കിറ്റുകൾ, മാംസം, രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എന്നിവയും എത്തിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രോഗികൾക്ക് മരുന്ന്, ആവി മെഷീൻ, സാനിറ്റർ, മാസ്ക് തുടങ്ങിയവ ലഭ്യമാക്കി. വാർഡ് മെമ്പർ നൗഫലിൻ്റെ നേതൃത്വത്തിൽ സ്നേഹ യാത്ര നടത്തി സഹായങ്ങൾ വിതരണം ചെയ്‌തു. എം എസ് എഫ് സംഘടിപ്പിച്ച സ്നേഹ സമ്മാന പദ്ധതി പാവപ്പെട്ട വിദ്യാർഥികൾക്ക് സഹായകരമായി.

പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ എസ് പി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുന്നിൽ, നൗഫൽ പുത്തൂർ, എം എ നജീബ്, മുഹമ്മദ് മൂല, റഫീഖ് പുത്തൂർ, മുബശിർ ചായിത്തോട്ടം സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Muslim League's Ramadan - Covid Relief.
< !- START disable copy paste -->

Post a Comment