Join Whatsapp Group. Join now!

കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മുളിയാർ സി എച് സിയിലെ ഡയാലിസിസ് സെൻ്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ്

Muslim League has demanded that dialysis center at Muliyar CHC, which was inaugurated should start functioning soon
ബോവിക്കാനം: (my.kasargodvartha.com 25.04.2021) ആരോഗ്യ മന്ത്രി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മുളിയാർ സി എച് സിയിലെ ഡയാലിസിസ് സെൻ്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹികളുടെയും വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രടറിമാരുടെയും യോഗം ആവശ്യപ്പെട്ടു.

Muslim League demands that dialysis center at Muliyar CHC, which was inaugurated should start functioning soon


കോവിഡ് വാക്സിന് ഓൺലൈൻ അപേക്ഷ സമർപിക്കുന്നതിന് ബോവിക്കാനം ടൗൺ, പൊവ്വൽ ടൗൺ, കോട്ടൂർ മുസ്ലിം ലീഗ് ഓഫീസ് ,അല്ലാമ നഗർ മുസ്ലിം ലീഗ് ഓഫീസ്, എടനീർ എന്നിവിടങ്ങളിൽ സൗജന്യമായി ഹെൽപ് ഡെസ്‌ക് സേവനം നൽകാൻ തീരുമാനിച്ചു. റമദാൻ റിലീഫും, ശിഹാബ് തങ്ങൾ സമാശ്വാസ പെൻഷനും ഊർജിതമാക്കാനും കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി.

പ്രസിഡണ്ട് കെബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എസ്എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രടറി എബി ശാഫി, എംകെ അബ്ദുർ റഹ്‌മാൻ ഹാജി, ബാത്വിശ പൊവ്വൽ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, സി സുലൈമാൻ, എ കെ യൂസഫ്, മാർക് മുഹമ്മദ്, ശരീഫ് മല്ലത്ത്, ഹമീദ് മല്ലം പ്രസംഗിച്ചു.

Keywords: Bovikanam, Kasaragod, Kerala, News, Muslim League has demanded that dialysis center at Muliyar CHC, which was inaugurated should start functioning soon.


< !- START disable copy paste -->

Post a Comment