Join Whatsapp Group. Join now!

ഐവ സിൽക്‌സ് ഡയറക്ടർ അശ്‌റഫ് കേളങ്കയം കുഴഞ്ഞുവീണ് മരിച്ചു

Aiwa Silks manager Ashraf Kelankayam of Alampady passed away
ആലംപാടി: (www.kasargodvartha.com 26.04.2021) കാസർകോട് ഐവ സിൽക്‌സ് ഡയറക്ടർ ആലംപാടി പള്ളിക്ക് സമീപത്തെ അശ്‌റഫ് കേളങ്കയം (47) നിര്യതനായി. തിങ്കളാഴ്ച പുലർചെ ഒന്നരമണിയോടെ കാസർകോട്ടെ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ബിസിനസ് രംഗത്തോടൊപ്പം തന്നെ സാമൂഹ്യ - ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

                                                                          
Kasaragod, Kerala, News, Obituary, Aiwa Silks manager Ashraf Kelankayam of Alampady passed away.


ആലംപാടിയിലെ പരേതനായ സേട്ട് അബ്ദുർ റഹ്‌മാൻ -  റുഖിയ ദമ്പതികളുടെ മകനാണ്. ഐവ സിൽക്‌സ് ഉടമ മൊഗ്രാൽ പുത്തൂരിലെ സുലൈമാൻ ഹാജിയുടെ മകൾ നാസിനിയാണ് ഭാര്യ. 

മക്കൾ: അജ്‌നീൻ, അജ്‌സൽ, അജില. സഹോദരങ്ങൾ: ലത്വീഫ് (മിക്‌സ് മാക്‌സ് കാസർകോട്), ഇഖ്ബാൽ (മിക്‌സ് മാക്‌സ് കാസർകോട്), റാഫി കേളങ്കയം (നാഷണൽ യൂത് ലീഗ് ആലംപാടി ശാഖാ ട്രഷറർ ), റുബീന. 
ഭാര്യ സഹോദരങ്ങൾ: അശ്‌റഫ് ഐവ, സമീർ, തസ്‌ലീം.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ മൃതദേഹം ആലംപാടി ഖിളർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: Kasaragod, Kerala, News, Obituary, Aiwa Silks manager Ashraf Kelankayam of Alampady passed away.

< !- START disable copy paste -->

Post a Comment