Join Whatsapp Group. Join now!

എസ് ഡി പി ഐ 'ജനകീയ പ്രചാരണം' ആരംഭിച്ചു

SDPI started 'People's Campaign'#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തളങ്കര: (my.kasargodvartha.com 03.03.2021) കവലകളില്‍ പ്രസംഗവും പദയാത്രയുമായി എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമിറ്റി സംഘടിപ്പിക്കുന്ന പ്രചാരണത്തിന് തുടക്കമായി. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ പ്രചാരണം' എന്ന മുദ്രവാക്യത്തില്‍ ജില്ലാ ജനറല്‍ സെക്രടറി ഖാദര്‍ അറഫയാണ് നയിക്കുന്നത്. മാര്‍ച് 3, 4, 5 തീയതികളിലാണ് പ്രചാരണങ്ങള്‍.

SDPI started 'People's Campaign'


തളങ്കരയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് എംഎ ശാഫി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പകരം വര്‍ഗീയ ദ്രുവീകരണ ചര്‍ചകളിലേക്ക് കേരള ജനതയെ തള്ളിവിടാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎ ഷാഫി പറഞ്ഞു.

ജില്ലാ കമിറ്റി അംഗം എ എച് മുനീര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സകരിയ്യ കുന്നില്‍ പ്രമേയ ഷ നടത്തി. ഖാദര്‍ അറഫ, മണ്ഡലം സെക്രടറി ഗഫൂര്‍ നായന്മാര്‍മൂല, മണ്ഡലം ട്രഷറര്‍ മുഹമ്മദ് കരിമ്പളം, മുനിസിപല്‍ പ്രസിഡന്റ് നൗഫല്‍ നെല്ലിക്കുന്ന് സംസാരിച്ചു.

Keywords: Kasaragod, Kerala, News, SDPI started 'People's Campaign'.

< !- START disable copy paste -->

Post a Comment