Join Whatsapp Group. Join now!

കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രോഷര്‍ പ്രകാശനം കല്ലട്ര മാഹിന്‍ ഹാജി നിര്‍വ്വഹിച്ചു

കല്ലട്ര മാഹിന്‍ ഹാജി കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗണേഷ് ബി അരമങ്ങാനത്തിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു Cashmart Ventures India Pvt. Ltd. brochure Inaugrated by Kallatra Mahin Haji
മേല്‍പറമ്പ്: (www.kasargodvartha.com 06.10.2020) മേല്‍പറമ്പില്‍ മില്‍ ജംക്ഷനിലെ അമ്മ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ച കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കോര്‍പറേറ്റ് കമ്പനിയുടെ ബ്രോഷര്‍ പ്രകാശനം പൗരപ്രമുഖനും കീഴൂര്‍ മുസ്ലീം സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മേല്‍പറമ്പ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമായ കല്ലട്ര മാഹിന്‍ ഹാജി  കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഗണേഷ് ബി അരമങ്ങാനത്തിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.


കമ്പനിയുടെ ആദ്യ ഷെയര്‍ അപേക്ഷയും കല്ലട്ര മാഹിന്‍ ഹാജി അവര്‍കളില്‍ നിന്നും സ്വീകരിച്ചു.കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ സൈഫുദ്ധീന്‍ മാക്കോട്, ഹനീഫ് എം എം കെ, താജുദ്ധീന്‍ പടിഞ്ഞാര്‍, അബ്ബാസ് കൈനോത്ത്, അനൂപ് കളനാട് പൊതുപ്രവര്‍ത്തകന്‍ സിദ്ധീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സംരംഭമായ കാഷ്മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ആന്റ് ഓണ്‍ലൈന്‍സ്റ്റോര്‍ ഡിസംബര്‍മാസത്തോടെ മേല്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് കാഷ്മാര്‍ട്ട് വെന്‍ച്ചേര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ അറിയിച്ചു.


Keywords: News, Kerala, Business,  Cashmart Ventures India Pvt. Ltd. brochure Inaugurated by Kallatra Mahin Haji

Post a Comment