Join Whatsapp Group. Join now!

നൗസില്‍ ദിനാറിനെ എന്‍ എസ് സി തളങ്കര ആദരിച്ചു

കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2020ലെ അമ്പയര്‍ പരീക്ഷയില്‍ ഉന്നത വിജയം NSC Thalangara Felicitated Nausil Dheenar
കാസര്‍കോട്: (my.kasargodvartha.com 03.09.2020) കേരള ക്രിക്കറ്റ് അസോസിയേഷന്‍ 2020ലെ അമ്പയര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടുകയും കാസര്‍കോട് ജില്ലയില്‍ തന്നെ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കുകയും ചെയ്ത എന്‍ എസ് സിയുടെ ട്രഷറര്‍ കൂടിയായ നൗസില്‍ ദിനാറിനെ തളങ്കര നെച്ചിപ്പടപ്പ് സ്‌പോര്‍ടിങ് ക്ലബ് ആദരിച്ചു.


പ്രസിഡന്റ് എന്‍ കെ അസ്‌ലം അധ്യക്ഷത വഹിച്ചു കാസര്‍കോട് മുനിസിപ്പല്‍ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ: വി എം മുനീര്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുകയും നൗസില്‍ ദിനാറിന് പ്രശസ്തി ഫലകവും പതിനായിരം രൂപയും സമ്മാനിക്കുകയും ചെയ്‌തു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കലാ കായിക രംഗങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും, വളര്‍ന്നു വരുന്ന കുട്ടികളെ കായികമായി പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തി എടുക്കുകയും ചെയ്യുന്നതില്‍ എന്നും മുന്നില്‍ നിൽക്കുന്ന സംഘടനയാണ് എന്‍ എസ് സി തളങ്കര.

അമാനുല്ല  തളങ്കര പരിപാടിയിൽ  സംസാരിച്ചു. സെക്രട്ടറി സുനൈന്‍ പടിഞ്ഞാര്‍ സ്വാഗതവും നൗസില്‍ നന്ദിയും പറഞ്ഞു.


Keywords: News, Kerala, Kasaragod, Thalangara, NSC Thalangara Felicitated Nausil Dheenar

Post a Comment