Join Whatsapp Group. Join now!

വിദ്യാഭ്യാസ ആനുകൂല്യവും ക്യാഷ് അവാർഡ് വിതരണവും നടത്തി

വിദ്യാഭ്യാസ ആനുകൂല്യവും ക്യാഷ് അവാർഡ് വിതരണവും നടത്തി Educational benefit and Cash awards distributed
കാസർകോട്: (my.kasargodvartha.com 15.09.2020) കേരള ഷോപ്സ് ആൻഡ്‌ കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് ഡിഗ്രി പി ജി വിഭാഗത്തിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എൻ എ നെല്ലിക്കുന്ന് എംഎൽഎയാണ് ഉപഹാരങ്ങൾ കൈമാറായത്. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.


ജില്ലാ ഇൻഫർമേഷൻ ഓഫീസർ മധുസൂദനൻ എം, ജില്ലാ ലേബർ ഓഫീസർ എം കേശവൻ, ജില്ലാ പ്രോജക്ട് മാനേജർ ചിയാക് ശ്രീ എം സതീശൻ, കെ രവി എന്നിവർ ആശംസകൾ പറഞ്ഞു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ശ്വേതാ ടി പടന്നക്കാട്, (ബി എസ് സി പ്ലാന്റ് സയൻസ്), അഞ്ജന തച്ചങ്ങാട് (എം എസ് സി സുവോളജി), അമൃത മാവുങ്കാൽ (എം കോം) എന്നിവർക്കാണ് ക്യാഷ് അവാർഡ് നൽകിയത്. മീര ചന്ദ്രൻ സ്വാഗതവും, ജയേഷ് നന്ദിയും പറഞ്ഞു.





Keywords: News, Kerala, N A Nellikkunnu, MLA, Kasaragod, Cash award, Educational benefit and Cash awards distributed

Post a Comment