Join Whatsapp Group. Join now!

പൊടിപ്പള്ളത്തെ പട്‌ളം അബ്ദുല്ല നിര്യാതനായി

ചെര്‍ക്കള വാര്‍ഡ് ലീഗ് പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളം പട്ട്‌ളം അബ്ദുല്ല (80) നിര്യാതനായി. Podippallam Patlam Abdulla passes away
 ചെര്‍ക്കള: (my.kasargodvartha.com 03.08.2020) മുസ്ലിം ലീഗ് നേതാവും ദീര്‍ഘകകാലം ചെര്‍ക്കള വാര്‍ഡ് ലീഗ് പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളം പട്ട്‌ളം അബ്ദുല്ല (80) നിര്യാതനായി. ചെര്‍ക്കള മുഹ് യുദ്ദീന്‍ വലിയ ജമാഅത്ത് എക്‌സിക്യൂട്ടീവ് മെമ്പര്‍, പൊടിപ്പള്ളം ബിലാല്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മുട്ടത്തോടി സഹകരണ ബാങ്ക് ഡയറക്ടര്‍ പദവി വഹിച്ചിരുന്നു. 

 റോഡ് വളപ്പില്‍ കുടുംബാംഗം ഖദീജയാണ് ഭാര്യ. മക്കള്‍: ഹനീഫ് പട്‌ളം, ഷാഹുല്‍ ഹമീദ് മൗലവി, നജ്മുന്നിസ, നസീറ, റയ്ഹാനത്ത്, റജീല, പവീന. മരുമക്കള്‍: അബ്ദുല്ല എഫ്, മജീദ് മാന്യ, സത്താര്‍ പട്‌ളം, റഫീഖ് ഉദുമ, നാസര്‍ കുമ്പള, ശുഹൈന മൊഗ്രാല്‍. സഹോദങ്ങള്‍: പരേതനായ കുഞ്ഞഹ് മദ് പട്‌ളം, അഇശ, ഖദീജ.

SUMMARY: Podippallam Patlam Abdulla passes away

Post a Comment