Join Whatsapp Group. Join now!

പ്രവാസികളായ മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണന നീതീ നിഷേധമാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ

വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണന നീതീ നിഷേധമാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഭിപ്രായപ്പെട്ടു
കാസർകോട്: (my.kasargodvartha.com 30.08.2020) വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയ മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണന നീതീ നിഷേധമാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ അഭിപ്രായപ്പെട്ടു. കോവിഡ് മൂലം മരണമടഞ്ഞ പ്രവാസികൾക്ക് അടിയന്തിര ധനസഹായം നൽകുക, തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് മിനി സിവിൽ സ്‌റ്റേഷനിൽ നിന്നും കലക്ട്രേറേറ്റ് പരിസരത്തേക്ക് നടത്തിയ ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർക്ക വഴി അപേക്ഷ സമർപ്പിച്ച 1.75 ലക്ഷം പ്രവാസികൾക്ക് ധനസഹായം നൽകുവാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
News, Kerala, Kasaragod, Justice, Government, Expatriate,  Hakeem Kunnil, Negligence shown by the government towards the expatriate Malayalees is a denial of justice: Hakeem Kunnil



സംസ്ഥാന ജനറൽ സെക്രട്ടറി നാം ഹനീഫ അധ്യക്ഷത വഹിച്ചു. എം അസിനാർ, പി വി സുരേഷ്, ജമീല ഇബ്രാഹിം, എം പി എം ഷാഫി, പ്രവീൺ തോയമ്മൽ, സത്യനാഥൻ പത്രവളപ്പിൽ, ഇസ്മാഈൽ ചിത്താരി, കെ പി ബാലകൃഷ്ണൻ, കെ പി മോഹൻ, അനിൽ വാഴുന്നൊ റൊട്ടി, ഒ വി രാജേഷ്, നസീർ കോപ്പ, നിധീഷ് കടയങ്ങൻ, അഡ്വ. പി ബാബുരാജ്, അച്ചുതൻ തണ്ടുമ്മൽ, രാജീവൻ നീലേശ്വരം, ബാലഗോപാലൻ കാളിയാനം, ബാലചന്ദ്രൻ അജാനൂർ, ജയകുമാർ ചാമക്കുഴി, രാജീവൻ കൂവാറ്റി, ബാലൻ അരയിൽ, ശ്രീജു തോയമ്മൽ, വിനോദ് സി വി എന്നിവർ പ്രസംഗിച്ചു.

അജാനൂരിൽ നൽകിയ സ്വീകരണത്തിന് സതീശൻ പറക്കാട്ടിൽ, എൻ വി അരവിന്ദാക്ഷൻ, വി വി  നിശാന്ത്, ശ്രീനിവാസൻ മഡിയൻ, ചന്ദ്രൻ കല്ലിങ്കൽ, എന്നിവർ നേതൃത്വം നൽകി.
പള്ളിക്കരയിൽ നൽകിയ സ്വീകരണത്തിന് എം പി എം ഷാഫി, സുകുമാരൻ പൂച്ചക്കാട്, ബി ബിനോയ്, ഷഫീഖ് കല്ലിങ്കാൽ, ഷറഫു മൂപ്പൻ, റാഷിദ് പള്ളിമാൻ, ഇംത്യാസ് പള്ളിപ്പുഴ, ജമാൽ കല്ലിങ്കാൽ മജീദ് പള്ളിപ്പുഴ എന്നിവർ നേതൃത്വം നൽകി.


Keywords: News, Kerala, Kasaragod, Justice, Government, Expatriate,  Hakeem Kunnil, Negligence shown by the government towards the expatriate Malayalees is a denial of justice: Hakeem Kunnil
   

Post a Comment