Join Whatsapp Group. Join now!

കോവിഡ് പ്രതിരോധം; ഡോക്ടർ മുഹമ്മദ്‌ റിബ്ഹാന് 'സേവനമിത്ര' സ്നേഹാദരവ്

മഹാരാഷ്ട്രയിലെ മുംബൈ മിഷന് വേണ്ടി തിരഞ്ഞടുത്ത ജില്ലയുടെ യുവ ഡോക്ടർ കാസർകോട് മേൽപറമ്പ് സ്വദേശി മുഹമ്മദ്‌ റിബാന് ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു എ ഇ കമ്മിറ്റിയുടെ 'സേവനമിത്ര' സ്നേഹദരവ് സമ്മാനിച്ചു Dr. Mohammad Riban felicitated by Changragiri Club #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ: (my.kasargodvartha.com 27.08.2020) മഹാരാഷ്ട്ര സർക്കാരിന്റെ ക്ഷണപ്രകാരം കോവിഡ് പ്രതിരോധ സേവനത്തിൻ്റെ ഭാഗമായി മുംബൈ മിഷന് വേണ്ടി കേരള സർക്കാർ തിരഞ്ഞെടുത്ത യുവ ഡോക്ടർ മേൽപറമ്പ് സ്വദേശി മുഹമ്മദ്‌ റിബ്ഹാന് ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു എ ഇ കമ്മിറ്റിയുടെ 'സേവനമിത്ര' സ്നേഹദരവ് സമ്മാനിച്ചു.

ലളിതമായ ചടങ്ങിൽ യു എ ഇ കമ്മിറ്റി മുൻ പ്രസിഡണ്ട് ടി ആർ ഹനീഫ സ്നേഹദരവ് റിബ്ഹാന് കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് കോളിയടുക്കം, സെക്രട്ടറി സി ബി ബദറുദ്ദീൻ, അസ്ഹർ ഫിസ, നാസർ ഡിഗോ, സംഗീത് വള്ളിയോട്, ഹംസ കുരിക്കൾ, അബ്ദുർ റഹ്‌മാൻ ടി എം, ഹനീഫ ഒറവങ്കര, താജുദ്ദീൻ മാക്കോട് പങ്കെടുത്തു.


ALSO READ: കാസർകോടിന് വീണ്ടും അഭിമാന നിമിഷം, മഹാരാഷ്‌ട്രയ്‌ക്ക്‌ കരുത്തേകാനുള്ള കേരളത്തിലെ ഡോക്ടർമാരുടെ സംഘത്തിൽ മേൽപ്പറമ്പ് സ്വദേശി ഡോ. മുഹമ്മദ് റിബ്ഹാനും

Keywords: Kerala, News, Melparamba, Dr Mohammad Riban, felicitated, Changragiri Club, Dr Mohammad Riban felicitated by Changragiri Club

Post a Comment