Join Whatsapp Group. Join now!

'ദ വീല്‍' ഹ്രസ്വചിത്ര പ്രദര്‍ശനവും ചര്‍ച്ചയും നടത്തി

കോവിഡ് 19 മുഖ്യപ്രമേയമാക്കി പ്രശസ്ത നാടക കലാകാരന്‍ പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത 'ദ വീല്‍' എന്ന ഹ്രസ്വചിത്രമാണ് പ്രദര്‍ശിപ്പിച്ചത് the weel; short film released
കാസര്‍കോട്: (my.kasargodvartha.com 21.07.2020) ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരളയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കാസര്‍കോട് ജനകീയ ഫിലിം സൊസൈറ്റീയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും നടത്തി. കോവിഡ് 19 മുഖ്യപ്രമേയമാക്കി പ്രശസ്ത നാടക കലാകാരന്‍ പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത 'ദ വീല്‍' എന്ന ഹ്രസ്വചിത്രമാണ് പ്രദര്‍ശിപ്പിച്ചത്.

അഡ്വ.പി.വി.ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ച് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. സെക്രട്ടറി മധു എസ് നായര്‍ സ്വാഗതവും
വി.പി നാരായണന്‍ നന്ദിയും പറഞ്ഞു.


ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലി, എം.എ റഹ് മാന്‍ മാഷ്, പി.ദാമോദരന്‍, പി.വി.കെ അരമങ്ങാനം, ബി.കെ.സുകുമാരന്‍, സജിത്ത് കൊഴുമ്മല്‍, എം.പത്മാക്ഷന്‍, എം.വി.കുഞ്ഞിരാമന്‍, കെ.കെ.രാജന്‍, ഡി.കെ മാധവന്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, വി.എം.മൃദുല്‍, ശ്രീനാഥ് ചീമേനി, ഇബ്രാഹിം ചെര്‍ക്കള, എ.പ്രഭാകരന്‍, ബിജു ഉണ്ണിത്താന്‍, മനോജ് അരയങ്ങാനം, സൂരജ് രവീന്ദ്രന്‍, ഷമീര്‍ അഹമ്മദ്, എ.വി. മധുസൂദനന്‍, സി.മോഹനന്‍, രജീഷ് പൊതാവൂര്‍, സി.എ.മുഹമ്മദ് റാഷിദ്, എം.ചന്ദ്രപ്രകാശ്, സുരേന്ദ്രന്‍ കൂക്കാനം, പി.കെ.വിനോദ് കുമാര്‍ എന്നിവര്‍
ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.



Keywords: Kerala, News, Short film, the weel; short film released

Post a Comment