Join Whatsapp Group. Join now!

'മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം'

സ്വര്‍ണ കടത്ത് കേസ് സി ബി ഐക്ക് വിടണമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനത്ത് നടത്തിയ പ്രതിഷേധ സമരത്തിനെതിരെ കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ കള്ളക്കേസ് ചുമത്തിയ പോലീസ് നടപടിയില്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ആസിഫ് മാളിക ജനറല്‍ സെക്രട്ടറി എം.ബി. ഷാനവാസ് എന്നിവര്‍ പ്രതിഷേധിച്ചു Case against Muslim Youth League leaders for political motives, Kerala, News
ചട്ടഞ്ചാല്‍: (my.kasargodvartha.com 10.07.2020) സ്വര്‍ണ കടത്ത് കേസ് സി ബി ഐക്ക് വിടണമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനത്ത് നടത്തിയ പ്രതിഷേധ സമരത്തിനെതിരെ കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ കള്ളക്കേസ് ചുമത്തിയ പോലീസ് നടപടിയില്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ആസിഫ് മാളിക ജനറല്‍ സെക്രട്ടറി എം.ബി. ഷാനവാസ് എന്നിവര്‍ പ്രതിഷേധിച്ചു.

തികച്ചും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ സമരത്തിന്റെ പേരില്‍ കള്ള കേസ് ചുമത്തിയത് പിണറായി വിജയനെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ്. ഭരണ കൂടത്തിന്റെ കള്ളവും, പൊള്ളത്തരവും, പിടിപ്പുകേടും,അഴിമതിയും തുറന്നു കാട്ടാന്‍ ജനാധിപത്യ രാജ്യത്ത് അവകാശമുണ്ട്. ഈ ഉത്തരവാദിത്വമാണ് യൂത്ത് ലീഗ് നിറവേറ്റിയത്. കേസും അറസ്റ്റും കാട്ടി ഭയപ്പെടുത്തി നിഷ്‌ക്രിയത്വത്തിലേക്ക് തള്ളി വിടാമെന്നത് വ്യാമോഹം മാത്രമാണ്. നാളുകള്‍ക്ക് മുമ്പ് കോവിഡ് മാനദണ്ഡം പാലിക്കാതെ ഉദുമ മണ്ഡലം എം.എല്‍.എ, സി.പി.എം.കാറഡുക്ക ഏരിയ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ അമ്പതിലധികം ആളുകളെ പങ്കെടുപ്പിച്ച് ബോവിക്കാനത്ത് നടത്തിയ പന്തല്‍ സമരത്തെ കണ്ടില്ലെന്ന് നടിച്ച പോലീസ് ഇരട്ട നീതിയാണ്‌നടപ്പിലാക്കുന്നത് നേതാക്കള്‍ പറഞ്ഞു.



Keywords: Case against Muslim Youth League leaders for political motives, Kerala, News

Post a Comment