Join Whatsapp Group. Join now!

കാറ്റിലും മഴയിലും വീട് തകര്‍ന്ന് ദുരിതത്തിലായ കുടുംബത്തിന് സഹായഹസ്തവുമായി ടൈഗര്‍ സമീര്‍

കാറ്റിലും മഴയിലും വീട് തകര്‍ന്ന് ദുരിതത്തിലായ കുടുംബത്തിന് സഹായഹസ്തവുമായി ടൈഗര്‍ സമീര്‍ Kerala, News, Tiger Sameer's help for poor family
ചിത്താരി: (my.kasargodvartha.com 23.06.2020) കാറ്റിലും മഴയിലും വീട് തകര്‍ന്ന് ദുരിതത്തിലായ കുടുംബത്തിന് സഹായഹസ്തവുമായി ടൈഗര്‍ സമീര്‍. കഴിഞ്ഞ ദിവസമാണ് മത്സ്യം വിറ്റ് ഉപജീവനം നടത്തുന്ന സജിതയും രണ്ട് പെണ്‍മക്കളും താമസിക്കുന്ന വീട് കനത്ത മഴയിലും കാറ്റിലും പൂര്‍ണമായും തകര്‍ന്നുവീണത്. അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും താമസിക്കാന്‍ വീടില്ലാതെ കുടുംബം ദുരിതത്തിലായി.
 Kerala, News, Tiger Sameer's help for poor family

ഇവരുടെ പ്രശ്‌നമറിഞ്ഞാണ് ബേക്കല്‍ ഹദ്ദാദ് നഗറിലെ ടൈഗര്‍ സമീര്‍ സഹായവുമായെത്തിയത്. കുടുംബത്തിന് ധന സഹായവും, കുട്ടികള്‍ക്കാവശ്യമുള്ള കുടകളും, അവരുടെ പഠനത്തിനാവശ്യമായ പാഠപുസ്തകങ്ങളും ബേഗുകളും കൈമാറി. ചടങ്ങില്‍ പള്ളിക്കര പഞ്ചായത്തു വൈസ് പ്രസിഡണ്ട് എം ലത്തീഫ് സംബന്ധിച്ചു. നേരത്തെയും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജനമനസുകളില്‍ ഇടംപിടിച്ച വ്യക്തിയാണ് ടൈഗര്‍ സമീര്‍.


Keywords: Kerala, News, Tiger Sameer's help for poor family

Post a Comment