Join Whatsapp Group. Join now!

സലാല കെ എം സി സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച കോഴിക്കോട്ടേക്ക്

കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സലാല കെഎംസിസി Kerala, News, Gulf, Kmcc, Salala KMCC's first Chartered flight on Thursday
സലാല: (my.kasargodvartha.com 17.06.2020) കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സലാല കെഎംസിസി ഏര്‍പ്പെടുത്തിയ 5 ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആദ്യ വിമാനം വ്യാഴാഴ്ച വൈകിട്ട് 5.55 ന് സലാല ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും  കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിക്കും. യാത്രക്ക് അനുമതി ലഭിച്ചവര്‍ ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി എയര്‍പോര്‍ട്ടില്‍ എത്തണമെന്ന്  കെഎംസിസി നേതാക്കള്‍ അറിയിച്ചു.

'സ്‌പൈസ് ജെറ്റ്' എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം 180 യാത്രാക്കാരുമായി രാത്രി 11 മണിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍  എത്തിച്ചേരും. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി സലാലയിലെ പ്രവാസികള്‍ക്ക് ആശ്വാസമായി പല മേഖലകളിലും സജീവമായ ഇടപെടലുകളാണ് സലാല കെഎംസിസി നടത്തുന്നത്. വന്ദേ ഭാരത് വിമാനങ്ങളുടെ പരിമിതിയാണ് ചാര്‍ട്ടേഡ് വിമാനം എന്ന പദ്ധതി നടപ്പിലാക്കാന്‍ കെഎംസിസിയെ  പ്രേരിപ്പിച്ചത്. ആയിരകണക്കിന് പ്രവാസികളാണ് യാത്ര ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Kerala, News, Gulf, Kmcc, Salala KMCC's first Chartered flight on Thursday

കേരള സര്‍ക്കാരിന്റെ കോവിഡ് ടെസ്റ്റ് നിയമം യാത്രക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവര്‍ എങ്ങനെയെങ്കിലും നാട്ടിലെത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് ഇടങ്കോലിടുന്ന നടപടിയാണ് കേരള സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രവാസ ലോകത്ത് പരക്കെ പ്രതിഷേധം ഉയരുകയാണ്. എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റ് നിബന്ധന പിന്‍വലിക്കണമെന്ന് സലാല കെഎംസിസി ആവശ്യപ്പെട്ടു.

Keywords: Kerala, News, Gulf, Kmcc, Salala KMCC's first Chartered flight on Thursday

Post a Comment