Join Whatsapp Group. Join now!

മാര്‍ക്കറ്റ് സ്വദേശി മുഹമ്മദ് ഷാഫി നിര്യാതനായി

ഫിഷ് മാര്‍ക്കറ്റ് സ്വദേശിയും മാര്‍ക്കറ്റിലെ മത്സ്യ തൊഴിലാളിയുമായ ഷാഫി കുണ്ടാര്‍ (47) നിര്യാതനായി. മാര്‍ക്കറ്റിലെ മത്സ്യ തൊഴിലാളി സംഘം പ്രവര്‍ത്തകനായിരുന്നു Kerala, News, Obituary, Market Mohammed Shafi passes away
കാസര്‍കോട്: (my.kasargodvartha.com 20.06.2020) ഫിഷ് മാര്‍ക്കറ്റ് സ്വദേശിയും മാര്‍ക്കറ്റിലെ മത്സ്യ തൊഴിലാളിയുമായ ഷാഫി കുണ്ടാര്‍ (47) നിര്യാതനായി. മാര്‍ക്കറ്റിലെ മത്സ്യ തൊഴിലാളി സംഘം പ്രവര്‍ത്തകനായിരുന്നു. പരേതരായ കുണ്ടാര്‍ അബൂബക്കര്‍- സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ (മടക്കര, ചെറുവത്തൂര്‍). മക്കള്‍: അബൂബക്കര്‍ നിഹാസ്, നിഹാല, മുഹമ്മദ്.

സഹോദരങ്ങള്‍: ആഇശ, റസീന, പരേതനായ അബ്ദുര്‍ റഹ് മാന്‍ (കുണ്ടാര്‍). നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശാന്ത സ്വഭാവമുള്ള ഏവര്‍ക്കും പ്രിയങ്കരനായിരുന്ന ഷാഫിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബക്കാരും സുഹൃത്തുക്കളും. നിര്യാണത്തില്‍ മല്‍സ്യ മാര്‍ക്കറ്റ് തൊഴിലാളികള്‍ അനുശോചിച്ചു.

മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ കുളിപ്പിച്ച് മയ്യിത്ത് നിസ്‌കാരത്തിനു ശേഷം ഭാര്യ വീടായ ചെറുവത്തൂര്‍ മടക്കരയിലേക്ക് കൊണ്ടുപോകും. ആദരസൂചകമായി ഞായറാഴ്ച മത്സ്യ മാര്‍ക്കറ്റ് അടച്ചിടുമെന്ന് മത്സ്യ തൊഴിലാളി സംഘം സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ അറിയിച്ചു.


Keywords: Kerala, News, Obituary, Market Mohammed Shafi passes away
 

Post a Comment