Join Whatsapp Group. Join now!

'ഹൃദയങ്ങളിലേക്ക് പറന്നിറങ്ങാന്‍'...; ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ബുധനാഴ്ച രാത്രി റാസല്‍ ഖൈമയില്‍ നിന്ന് പുറപ്പെടും

കൊറോണ പ്രതിസന്ധിയില്‍ പ്രയാസങ്ങള്‍ ഒന്നിനുപരി ഒന്നായി പ്രവാസി സമൂഹത്തെ ദുരിതക്കയത്തിലാക്കുമ്പോഴും, Gulf, News, Dubai kmcc chartered flight will depart from Ras al Khaimah on Wednesday night
ദുബൈ: (my.kasargodvartha.com 17.06.2020) കൊറോണ പ്രതിസന്ധിയില്‍ പ്രയാസങ്ങള്‍ ഒന്നിനുപരി ഒന്നായി പ്രവാസി സമൂഹത്തെ ദുരിതക്കയത്തിലാക്കുമ്പോഴും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്യമായൊന്നും ചെയ്യാതെ പ്രവാസിയുടെ രോദനം കേട്ടില്ലെന്നു നടിക്കുന്ന സാഹചര്യത്തില്‍, യുഎയിലുള്ള പ്രവാസികള്‍ക്ക്, വിശിഷ്യാ മലയാളികള്‍ക്ക് പ്രതീക്ഷയോടെ നാടണയാന്‍ സൗകര്യമൊരുക്കുകയാണ് ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി കമ്മിറ്റി. ചാര്‍ട്ടര്‍ ചെയ്ത അഞ്ചു വിമാനങ്ങളില്‍ ആദ്യത്തേത് ബുധനാഴ്ച രാത്രി 11 മണിക്ക് റാസല്‍ഖൈമയില്‍ നിന്നും പറന്നുയരും.

അഞ്ചു മണ്ഡലം കമ്മിറ്റികള്‍ മുഖേന നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ജില്ലാ കമ്മിറ്റിയുടെ ആദ്യത്തെ ഫ്ലൈറ്റില്‍ അവസരം ലഭിക്കുക.
തുടര്‍ന്നുള്ള നാല് ഫ്ലൈറ്റുകളുടെ വിശദ വിവരങ്ങള്‍ സംഘാടകര്‍ അടുത്ത് തന്നെ പരസ്യപ്പെടുത്തും. കെ എം സി സിയുടെ യു എ ഇ അടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിവിധ ജില്ലാ മണ്ഡലം ഘടകങ്ങള്‍ വിജയകരമായി നേരത്തെ സംഘടിപ്പിച്ച ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയില്‍ കേരളത്തെ താങ്ങി നിര്‍ത്തിയ പ്രവാസികള്‍ക്ക് വേണ്ടി
പ്രതിസന്ധി ഘട്ടത്തില്‍ ഒന്നും ചെയ്യാതെ കണ്ണടച്ചിരിക്കുന്ന അധികാര കേന്ദ്രങ്ങള്‍ക്ക്  എതിരെ ശക്തമായ പ്രതിഷേധമാണ് പ്രവാസ
ലോകത്ത് നടക്കുന്നതെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടി ആര്‍ ഹനീഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി ആര്‍ മേല്‍പറമ്പ് നന്ദി പറഞ്ഞു.

Gulf, News,  Dubai kmcc chartered flight will depart from Ras al Khaimah on Wednesday night



Keywords: Gulf, News,  Dubai kmcc chartered flight will depart from Ras al Khaimah on Wednesday night
  < !- START disable copy paste -->

Post a Comment