Join Whatsapp Group. Join now!

ടി ടി മാസ്റ്റേര്‍സ് ഫുട്‌ബോള്‍ ഫെസ്റ്റ്; ബ്രോഷര്‍ പ്രകാശനം ചെയ്തു

യു എ ഇ തട്ടത്താഴത്ത് പ്രവാസി കുട്ടായ്മ ദുബൈ ഖിസൈസ് ടാര്‍ഗറ്റ് ഗ്രൗണ്ടില്‍ ഏപ്രില്‍ പത്തിന് സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ Gulf, News, TT Masters Football fest; Brochure released
ദുബൈ: (my.kasargodvartha.com 01.03.2020) യു എ ഇ തട്ടത്താഴത്ത് പ്രവാസി കുട്ടായ്മ ദുബൈ ഖിസൈസ് ടാര്‍ഗറ്റ് ഗ്രൗണ്ടില്‍ ഏപ്രില്‍ പത്തിന് സംഘടിപ്പിക്കുന്ന മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റ് 2020ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. യു എ ഇ പാലക്കാട് എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ചാലിശ്ശേരി യു എ ഇ തട്ടത്താഴത്ത് ഗോത്രം രക്ഷാധികാരി ഹമീദ് മാസ്റ്ററിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ദുബൈ ടാര്‍ഗറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പാലക്കാട് എക്‌സ്പാറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗങ്ങളായ ലത്വീഫ് ആലൂര്‍,  ജിഷാര്‍ കോഴിക്കര, ജമാല്‍ കോഴിക്കര, റഷീദ് കപ്പൂര്‍, നാസര്‍ നാലകത്ത്, ഫൈസല്‍ തിരുമിറ്റക്കോട്, തട്ടത്താഴത്ത് കുടുംബാംഗങ്ങളായ ഉമ്മര്‍ തട്ടത്താഴത്ത്, ഷബീര്‍ കോടനാട്, മണി കരിമ്പ, ഷാജി ആലൂര്‍, മുജീബ് കോടനാട്, മുനീര്‍ കോടനാട്, ഷഹീദ് ആലൂര്‍, ജിയാദ് കൂറ്റനാട് എന്നിവര്‍ സംബന്ധിച്ചു.

Keywords: Gulf, News, TT Masters Football fest; Brochure released

Post a Comment