Join Whatsapp Group. Join now!

പാലക്കുന്ന് അംബിക കോളേജില്‍ വനിതാ ശാക്തീകരണ നിയമസാക്ഷരതാ സെമിനാര്‍ സംഘടിപ്പിച്ചു

പാലക്കുന്ന് അംബിക കോളേജില്‍ വനിതാ ശാക്തീകരണ നിയമസാക്ഷരതാ സെമിനാര്‍ സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര Kerala, News, Seminar conducted in Palakkunnu Ambika College
ഉദുമ: (my.kasargodvartha.com 10.03.2020) പാലക്കുന്ന് അംബിക കോളേജില്‍ വനിതാ ശാക്തീകരണ നിയമസാക്ഷരതാ സെമിനാര്‍ സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക മാതൃസമിതിയും, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും, ഹെല്‍ത്ത് ലൈന്‍ കാസര്‍കോടും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുജീബ് റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ലിംഗസമത്വം നിയമമൂലം മാത്രം സ്ഥാപിച്ചെടുക്കാന്‍ പറ്റില്ലെന്നും, സാമൂഹിക മാനസിക കുടുംബ പശ്ചാതലങ്ങളില്‍ അനുദിനം സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്നും മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടു. ശ്രീജ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.

ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണന്‍, ടി വി പുഷ്പവല്ലി, സുരേഷ് കുമാര്‍, പ്രേമ ശ്രീധരന്‍, സുരേന്ദ്രന്‍ ബേക്കല്‍, മേരി വാഴയില്‍, പ്രേമലത പെരുമ്പള, ജാനകി ആറാട്ട് കടവ് എന്നിവര്‍ സംസാരിച്ചു. പ്രീതാ ബാബു സ്വാഗതവും ശാരി രാജശേഖരന്‍ നന്ദിയും പറഞ്ഞു.



Keywords: Kerala, News, Seminar conducted in Palakkunnu Ambika College
 

Post a Comment