Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 09-03-2020

പൈക്കം മണവാട്ടി ബീവി ഉറൂസ് തിങ്കളാഴ്ച രാവിലെ ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ സമാപിക്കും. Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 09-03-2020
പൈക്കം മണവാട്ടി ഉറൂസ് 9ന് സമാപിക്കും

ചെര്‍ക്കള: (my.kasargodvartha.com 06.03.2020) പൈക്കം മണവാട്ടി ബീവി ഉറൂസ് തിങ്കളാഴ്ച രാവിലെ ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ സമാപിക്കും.

നേത്രപരിശോധനാ ക്യാമ്പ് തിങ്കളാഴ്ച

കാസര്‍കോട്: കളക്ട്രേറ്റ് സ്റ്റാഫ് കൗണ്‍സില്‍, കാന്‍ഫെഡ് സോഷ്യല്‍ ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച കളക്ട്രേറ്റ് ജീവനക്കാര്‍ക്കായി 10 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തും.

ആസാദി സ്‌ക്വയര്‍ തിങ്കളാഴ്ച മുതല്‍ 

കാസര്‍കോട്: ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഡല്‍ഹിയില്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ ക്രിമിനലുകളെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യമുന്നയിച്ചു ആസാദി ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ആസാദി സ്‌ക്വയര്‍ ആരംഭിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തിങ്കളാഴ്ച വൈകിട്ട് നാലിന് സമരവേദി ആരംഭിക്കും. ജാതി മതഭേദമന്യേ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും കലകാരന്മാരും സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരും സ്‌ക്വയറിനെ സമരവേദിയാക്കും. ഒന്നാം ഘട്ടം ഏപ്രില്‍ ഒമ്പത് വരെ തുടരും.

കാങ്കോല്‍ ചീമേനി റോഡ് ഉദ്ഘാടനം തിങ്കളാഴ്ച

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കാങ്കോല്‍ ചീമേനി റോഡ് നിര്‍മാണം പൂര്‍ത്തിയായി. മാര്‍ച്ച് ഒമ്പതിന് രാവിലെ 9.30ന് കാങ്കോലില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.


Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 09-03-2020

Post a Comment