Join Whatsapp Group. Join now!

സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യം

സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് കൗണ്‍സിലേഴ്‌സ് Kerala, News, Demands to recognize school counselors as regular employees
കാസര്‍കോട്: (my.kasargodvartha.com 18.02.2020) സ്‌കൂള്‍ കൗണ്‍സിലര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്‍ഡ് കൗണ്‍സിലേഴ്‌സ് (സി ഐ ടി യു) കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ.സംസ്ഥാന വൈസ് പ്രസിഡണ്ട് കെ രാഘവന്‍ മാസ്റ്റര്‍, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ പി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ വെച്ച് അംഗങ്ങളുടെ ദേശാഭിമാനി വാര്‍ഷിക വരിസംഖ്യ ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ധന്യ ആബിദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സമീന മുജീബ് സംസാരിച്ചു. ഭാരവാഹികളായി ശ്രുതിബാലകൃഷ്ണന്‍ (പ്രസിഡണ്ട്) ഷരിത ആര്‍ (വൈസ് പ്രസിഡന്റ്), ജീഷ്മ എസ് കെ (സെക്രട്ടറി), പ്രസന്ന കെ പി (ജോയിന്റ് സെക്രട്ടറി), അശ്വിത കെ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Keywords: Kerala, News, Demands to recognize school counselors as regular employees

Post a Comment