Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 08-01-2020

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ ജനുവരി 11, 12 തീയതികളില്‍ നീലേശ്വരത്ത് നിന്നും കുമ്പളയിലേക്ക് Kerala, News, Nattuvedhi Nattu varthamanam 08.01.2020
കളനാട് പുഴ പുനര്‍ജീവനം: ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം

കളനാട് നൂമ്പില്‍ പുഴയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരള മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുനര്‍ജീവനം പുഴ പരിപാടിയുടെ ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാകും.

യക്ഷഗാന കലാകാരന്‍ ഈശ്വരഭട്ട് അനുസ്മരണം

യക്ഷഗാന കലാകാരന്‍ ഈശ്വരഭട്ടിനെ ബെള്ളിപ്പാടിയിലെ പൗരാവലി ബുധനാഴ്ച അനുസ്മരിക്കും. വൈകിട്ട് നാലു മണിക്കാണ് അനുസ്മരണ പരിപാടി.

മുസ്ലീം ലീഗ് വാര്‍ഡ് കണ്‍വെന്‍ഷന്‍

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയുടെ ജനുവരി 11, 12 തീയതികളില്‍ നീലേശ്വരത്ത് നിന്നും കുമ്പളയിലേക്ക് നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി ബുധനാഴ്ച മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡ് കണ്‍വെന്‍ഷന്‍ നടത്തുന്നു.

നേതൃത്വ പരിശീലന ക്യാമ്പ്

നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കുള്ള നേതൃത്വ പരിശീലന ക്യാമ്പ് ബുധനാഴ്ച മൂന്നു മണിക്ക് സി പി സി ആര്‍ ഐ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടക്കും.



Post a Comment